വട്ടായിലച്ചന്‍റെ ധ്യാനത്തിനൊരുക്കമായി സെഹിയോനിൽ നാല്പതുമണിക്കൂർ ദിവ്യകാരുണ്യ ആരാധന
Tuesday, November 19, 2019 7:50 PM IST
ബെർമിംഗ്ഹാം: യേശുനാമത്തിൽ അദ്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും സാധ്യമാകുന്ന ശുശ്രൂഷകളിലൂടെ അനേകരെ ജീവിത നവീകരണത്തിലേക്കും ക്രിസ്തീയ വിശ്വാസത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന ഫാ. സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന നാല് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിനൊരുക്കമായി ബെർമിംഗ്ഹാമിലെ സെഹിയോനിൽ 40 മണിക്കൂർ തുടർച്ചയായ ദിവ്യകാരുണ്യ ആരാധന നടക്കുന്നു. നവംബർ 28 ന് രാവിലെ 6 മുതൽ 29 രാത്രി 10 വരെയാണ് ആരാധന.

ഡിസംബർ 12 മുതൽ 15 വരെ നടക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റിലേക്ക് ബുക്കിംഗ് തുടരുന്നു.

റിപ്പോർട്ട്: ബാബു ജോസഫ്