കവൻട്രിയിൽ സമീക്ഷ യുകെ മെമ്പർഷിപ്പ് കാന്പയിൻ നവംബർ 10 ന്
Saturday, November 9, 2019 3:38 PM IST
ലണ്ടൻ : ബ്രിട്ടനിലെ മിഡ് ലാൻഡിനു സമീപമുള്ള കവൻട്രിയിൽ നവംബർ 10 നു (ഞായർ) നടക്കുന്ന ദേശീയ മെമ്പർഷിപ്പ് കാന്പയിനിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി സമീക്ഷ ദേശീയ സമിതി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ശ്രീജിത്ത് അറിയിച്ചു.

മുൻ പാർലമെന്‍റ് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാനും മുൻ രാജ്യസഭ അംഗവും ഇന്ത്യയിലെ പ്രമുഖ വാഗ്മിയുമായ സീതാറാം യെച്ചുരി ഉദ്ഘാടനം ചെയുന്ന കാന്പയിൻ നൂറുദിവസം നീണ്ടു നിൽക്കും. യോഗത്തിൽ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്‍റ് ഹർസെവ് ബൈൻസ്‌ വിശിഷ്ട അതിഥിയായിരിക്കും. ഇ. ബാലകൃഷ്ണൻ (കേരള സംസ്ഥാന എൽഐസി ഏജന്‍റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്)‌, ജോഗിന്ദർ (ജനറൽ സെക്രട്ടറി, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ, യുകെ), ജോഗിന്ദർ
(എ.ഐ.സി കവൻട്രി ബ്രാഞ്ച് സെക്രട്ടറി ) എന്നിവർ സംസാരിക്കും.

കാന്പയിനിന്‍റെ ഭാഗമായി വിളിച്ചു ചേർത്ത സമീക്ഷ ബ്രാഞ്ച് യോഗങ്ങളിലെ ജനപങ്കാളിത്തം യുകെയിലെ ഇന്ത്യൻ സമൂഹത്തിൽ "സമീക്ഷ യുടെ " പ്രാധാന്യം വിളിച്ചോതുന്നതാണെന്ന് സമീക്ഷ കേന്ദ്ര സെക്രട്ടേറിയറ്റ് വിലയിരുത്തി.

കാന്പയിനിന്‍റെ വിജയത്തിനായി വിവിധ സബ് കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന സമീക്ഷ പ്രവർത്തകർക്കു വാഹനപാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.


വേദിയുടെ വിലാസം: St Osburg’s Church, Barras Lane, Coventry, CV1 4AQ