ഫ്രാങ്ക്ഫർട്ട് ഫിഫ്റ്റി പ്ലസ് കേരള പിറവി ആഘോഷിച്ചു
Wednesday, November 6, 2019 5:34 PM IST
ഫ്രാങ്ക്ഫർട്ട്: ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫർട്ട് അലർഹൈലിഗസ്റ്റ് ത്രൈഫാൾട്ടിഗ് പള്ളി ഹാളിൽ കേരള പിറവി ആഘോഷിച്ചു. മൈക്കിൾ പാലക്കാട്ട് കുടുബാംഗങ്ങളെ സ്വാഗതം ചെയ്തു. തുടർന്നു കേരളത്തിന്‍റെ ചരിത്രം ഒരു പത്രറിപ്പോർട്ട് ഉദ്ധരിച്ച് ആന്‍റണി തേവർപാടം വായിച്ചു. ജോർജ് ചൂരപ്പൊയ്കയിൽ, തോമസ് കല്ലേപ്പള്ളി, ഐസക് പുലിപ്ര എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കേരളത്തിന്‍റെ സന്പദ്ഘടനയിലെ പ്രധാന കാര്യങ്ങൾ ജോർജ് ജോണ്‍ വിശദീകരിച്ചു.

തുടർന്നു കേരള വിഭവങ്ങളായ ചോറ്, ഇറച്ചി, മീൻകറി, ചപ്പാത്തി എന്നിവ ഉൾപ്പെട്ട സമൃദ്ധമായ വിരുന്നൊരുക്കി. 2019 ലെ പരിപാടികൾ വിലയിരുത്തി 2019 ലെ വാരാന്ത്യസെമിനാർ സ്ഥലവും തീയതിയും തീരുമാനിച്ചു. സേവ്യർ എലഞ്ഞിമറ്റം നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജോർജ് ജോണ്‍