വിനീത് ശ്രീനിവാസന്‍ ഷോ നവംബര്‍ ഒന്നിന് ഡബ്ലിനില്‍
Sunday, September 22, 2019 3:37 PM IST
ഡബ്ലിന്‍: നടനും, തിരക്കഥാകൃത്തും,സംവിധായകനുമായ വിനീത് ശ്രീനിവാസനന്‍ & ടീം ലൈവ് മ്യൂസിക് ഷോയുമായി അയര്‍ലൻഡില്‍ ആദ്യമായി എത്തുന്നു. ഇന്ത്യന്‍ ഫാമിലി ക്ലബ് ഒരുക്കുന്ന ഈ സംഗീതമേള നവംബര്‍ ഒന്നിനു വെള്ളിയാഴ്ച വൈകിട്ട് 6.30 ന് ഡബ്ലിന്‍ ഫിര്‍ഹോസ് സൈന്‍റോളജി ഓഡിറ്റോറിയത്തില്‍ ഒരുക്കിയിരിക്കുന്നു.

എന്‍റെ ഹല്‍ബിലെ..,മാണിക്യ മലരായി..., എന്‍റമ്മേടെ ജിമിക്കി കമ്മല്‍..., അനുരാഗത്തിന്‍ വേളയില്‍ ..., തുടങ്ങി അനേകം ശ്രവ്യമധുരമായ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച വിനീതിനോടൊപ്പം പ്രശസ്ത സംഗീതജ്ഞരായ അനൂപ് , സാംസണ്‍, സുധേന്ദുരാജ് , അനില്‍ ഗോവിന്ദ്, രാഘവേന്ദ്ര എന്നിവരുള്‍പ്പെടുന്ന ഓര്‍ക്കേസ്ട്രയും അണിനിരക്കുന്നു. രേഷ്മയാണ് ഗായിക.സെലിബ്രിറ്റി സൗണ്ട് എന്‍ജിനിയര്‍ സമ്മി ശബ്ദനിയന്ത്രണം നിര്‍വഹിക്കും.

മലര്‍വാടി ആര്‍ട്‌സ് ക്ലബ് ,തിര ,തട്ടത്തിന്‍ മറയത്ത് ,ജേക്കബിന്‍റെ സ്വര്‍ഗരാജ്യം എന്നീ സിനിമകള്‍ സംവിധാനം ചെയ്ത വിനീത് ശ്രീനിവാസന്‍ ഈ വര്‍ഷത്തെ മെഗാഹിറ്റ് സിനിമ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അയര്‍ലൻഡില്‍ ഡബ്ലിനില്‍ ഒരു ഷോ മാത്രമുള്ള ഈ സംഗീതഗരാവ് എല്ലാ കൗണ്ടികളിലെയും മലയാളി സംഗീതാസ്വാദകര്‍ക്ക് പങ്കെടുക്കുവാന്‍ ഒരു സുവര്‍ണാവസരം തന്നെയാണ്.

അയര്‍ലൻഡിലെ സംഗീതപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിനീത് ശ്രീനിവാസന്‍ ലൈവ് കണ്‍സെര്‍ട്ട് അസ്വദിക്കാനുളള പ്രവേശന പാസുകള്‍ www.wholelot.ie യില്‍ ലഭ്യമാണ്. ഈ സംഗീത നിശയില്‍ പങ്കെടുക്കുന്ന എല്ലാ കലാകാരന്മാരുടെയും വീസ ഉള്‍പ്പടെയുള്ള യാത്രാനുബന്ധ കാര്യങ്ങള്‍ എല്ലാം പൂത്തിയായിട്ടുണ്ട്. കലാ സാംസ്‌കാരിക മേഖലയില്‍ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യന്‍ ഫാമിലി ക്ലബ് സമര്‍പ്പിക്കുന്ന വിനീത് ശ്രീനിവാസന്‍ ഷോയുടെ വിശദ വിവരങ്ങള്‍ക്കായി +353876514440 +353879317931 എന്നീ മൊബൈല്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍