കൊളോണിൽ സംഗീത സമർപ്പണം സെപ്റ്റംബർ 23 ന്
Saturday, September 21, 2019 9:24 PM IST
കൊളോണ്‍: കൊളോണിലെ കലാകാരന്മാരുടെ കൂട്ടായ്മയായ കൊളോണ്‍ കേരള കലാലയത്തിന്‍റെ ആഭിമുഖ്യത്തിൽ കൊളോണിൽ സംഗീത സമർപ്പണം അരങ്ങേറുന്നു. സെപ്റ്റംബർ 23 ന് (തിങ്കൾ) വൈകുന്നേരം 5 ന് (പ്രവേശനം നാലര മുതൽ) ആണ് പരിപാടി.
സ്ഥലം : Liebfrauen Kirche Pfarrsaal, Adamsstrasse 21, 51063 Koeln – Meulheim.

ഓർമയുടെ മണിച്ചെപ്പിൽ എന്നും സൂക്ഷിക്കുന്ന മധുരമൂറുന്ന ഗാനങ്ങളുമായി ഹൃദയതന്ത്രികളെ തൊട്ടുതലോടുന്ന ഈരടികൾ രാഗതാളലയ മേളങ്ങളോടെ നിങ്ങളുടെ മുന്നിൽ പുനർജനിക്കുന്പോൾ പൊയ്പ്പോയ സംഗീത വസന്തത്തിന്‍റെ മാസ്മര ഭാവങ്ങൾ ഒരിക്കൽക്കൂടി അയവിറക്കാനുതകുന്ന സംഗീതവിരുന്നിലേയ്ക്ക് ഏവരേയും സംഘാടകർ സ്വാഗതം ചെയ്തു.

കർണാട്ടിക്, ഗെസൽ, ഇൻസ്ട്രമെന്‍റൽ ഫ്യൂഷൻ, അടിപൊളി ഗാനങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള ആനന്ദനിർഭരമായ സംഗീത സായാഹ്നത്തിലേയ്ക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. പരിപാടി ആസ്വദിയ്ക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അഭ്യർഥിച്ചു. പരിപാടിയോട് അനുബന്ധിച്ച് സ്നേഹവിരുന്നും സംഘാടകർ ഒരുക്കുന്നുണ്ട്.

വിവരങ്ങൾക്ക് : ജോണ്‍ പുത്തൻവീട്ടിൽ 02263 47060/0162 3388844, ജോസ് കവലേച്ചിറയിൽ 0177 9576596, വിൽസണ്‍ പുത്തൻവീട്ടിൽ 01511 7685407 മാത്യൂസ് കണ്ണങ്കേരിൽ 0157 72000492.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ