താലയിൽ കുടുംബ ശാക്തീകരണം സെമിനാർ സെപ്റ്റംബർ 28 ന്
Saturday, September 21, 2019 5:50 PM IST
താല, അയർലൻഡ്: ഡബ്ലിൻ സീറോ മലബാർ സഭ സംഘടിപ്പിക്കുന്ന കുടുംബ ശാക്തീകരണ സെമിനാർ ‘കുടുംബം’ സെപ്റ്റംബർ 28 ന് (ശനി) വൈകിട്ട് താലാ ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻകാർനേഷനിൽ നടക്കും. വൈകുന്നേരം 5 ന് വിശുദ്ധ കുർബാനയോടെ ആരംഭിച്ച് രാത്രി 9.30 നു സമാപിക്കും.

ലോകമെമ്പാടുമുള്ള ധ്യാന വേദികളിലെ നിറസാന്നിധ്യമായ ധ്യാന ഗുരുവും ഫാമിലി കൗൺസിലറുമായ ഫാ. ജോസഫ് പുത്തൻപുരക്കലാണ് സെമിനാർ നയിക്കുന്നത്. കപ്പൂച്ചിൻ സഭാംഗമായ ‘കാപ്പിപ്പൊടിയച്ചൻ’ ചിരിയും ചിന്തയും ഉണർത്തുന്ന പ്രഭാഷണങ്ങൾ വഴി കുടുംബ സദസുകൾക്ക് പ്രിയങ്കരനായ വൈദികനാണ്.

കുടുംബങ്ങൾ ഒട്ടേറെ വെല്ലുവിളികളെ നേരിടുന്ന ഈ കാലഘട്ടത്തിൽ തിരുവചനാധിഷ്ടിതമായി കുടുബബന്ധങ്ങളെക്കുറിച്ച് ചിന്തിക്കുവാനും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ഉപകരിക്കുന്ന ഈ സെമിനാറിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ