വാ​ൾ​മ ഓ​ണാ​ഘോ​ഷം " ഓ​ണ​സ​ല്ലാ​പം - 2019' ​ശ​നി​യാ​ഴ്ച
Friday, September 20, 2019 11:18 PM IST
വാ​ർ​വി​ക്: വാ​ർ​വി​ക് ആ​ൻ​ഡ് ലെ​മിം​ഗ്ട​ൻ (വാ​ൾ​മ)​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ "ഓ​ണ​സ​ല്ലാ​പം 2019 ' ​സെ​പ്റ്റം​ബ​ർ 21 ശ​നി​യാ​ഴ്ച യു​ക്മ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വാ​ൾ​മ പ്ര​സി​ഡ​ൻ​റ് ലൂ​യി​സ് മേ​നാ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ യു​ക്മ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ ലി​റ്റി ജി​ജോ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. വാ​ൾ​മ സെ​ക്ര​ട്ട​റി ഷാ​ജി കൊ​ച്ചാ​ദം​പ​ള്ളി ച​ട​ങ്ങി​ന് സ്വാ​ഗ​തം ആ​ശം​സി​ക്കും. പൊ​ന്നും ചി​ങ്ങ​മാ​സ​ത്തി​ലെ പൊ​ന്നോ​ണം, വാ​ർ​വി​ക്ക് ആ​ൻ​ഡ് ലെ​മിം​ഗ്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ - വാ​ൾ​മ​യു​ടെ ര​ണ്ടാ​മ​ത്തെ ഓ​ണാ​ഘോ​ഷ​മാ​ണ് ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന​ത്.

വാ​ർ​വി​ക് റെ​യ്സ് കോ​ഴ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു രാ​വി​ലെ 10.30ന് ​ആ​രം​ഭി​ച്ച് വി​വി​ധ കാ​യി​ക ക​ലാ​രി​പാ​ടി​ക​ളോ​ടെ മ​ല​യാ​ള സു​ന്ദ​രി​മാ​രു​ടെ ചേ​ലൊ​ത്ത ച​ടു​ല ന​ട​ന മ​നോ​ഹ​ര​മാ​യ തി​രു​വാ​തി​ര ക​ളി​യും, കു​ട്ട​നാ​ടി​ന്‍റെ ക​രു​ത്തു​റ്റ നാ​യ​ക​ൻ സ​ണ്ണി​യു​ടെ​യും സാം​സ്കാ​രി​ക ന​ഗ​രി​യാ​യ കോ​ട്ട​യ​ത്തി​നോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന മ​ള്ളു​ശേ​രി​യു​ടെ വി​ര​പു​ത്ര​ൻ സ​ജി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ, അ​ങ്ക​ക​ലി പൂ​ണ്ട പ​ട​വീ​രന്മാ​ർ പ​ര​സ്പ​രം കൊ​ന്പു കോ​ർ​ക്കു​ന്ന വ​ടം​വ​ലി​യും, അ​ഗ​ന​മാ​രു​ടെ റാം​ബോ വാ​ൽ​ക്കും വാ​ൾ​മ​യു​ടെ "ഓ​ണ​സ​ല്ലാ​പം - 2019 ' ​ഓ​ണാ​ഘോ​ഷ​ത്തി​നു മാ​റ്റു കൂ​ട്ടു​ന്നു.

ഓ​ണാ​ഘോ​ഷ​ത്തി​നു നി​ല​വി​ള​ക്കു തെ​ളി​ച്ച് ഓ​ണ​ത്ത​പ്പ​നെ വ​ര​വേ​ൽ​ക്കാ​ൻ യു​ക്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സും, ഓ​ണാ​ശം​സ​ക​ൾ അ​റി​യി​ക്കാ​ൻ യു​ക്മ വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​റ്റി ജി​ജോ​യും അ​തി​ഥി​ക​ളാ​യി എ​ത്തി​ച്ചേ​രു​ന്നു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ തി​രു​വോ​ണ സ​ദ്യ​യ്ക്കു​ശേ​ഷം ക​ലാ​പ്ര​തി​ഭ​ക​ളാ​യ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും പു​തു​മ​യാ​ർ​ന്ന വി​വി​ധ ക​ലാ​വി​രു​ന്നു​ക​ൾ ഏ​വ​ർ​ക്കും പു​ത്ത​ൻ അ​നു​ഭ​വാ​യി​രി​ക്കും.

ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം വാ​ൾ​മ​യു​ടെ പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​താ​ണ്. പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​നു ശേ​ഷം ഓ​ണ​സ​ല്ലാ​പം 2019നു ​തി​ര​ശീ​ല വീ​ഴും. വാ​ൾ​മ​യു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് അ​ണി​യ​റ ശി​ൽ​പി​ക​ളാ​യ ഇ​വ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ രേ​വ​തി അ​ഭി​ഷേ​കും, ക​ൾ​ച്ച​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​നു കു​രു​വി​ള​യും, റോ​ഷി​നി നി​ഷാ​ന്തും വാ​ൾ​മ​യു​ടെ ഓ​ണ​സ​ല്ലാ​പം 2019 - വാ​ർ​വി​ക്കി​ലെ​യും ലെ​മി​ഗ് ട​ണി​ലെ​യും മ​ല​യാ​ളി​ക​ൾ​ക്ക് ഒ​രു പു​ത്ത​ൻ അ​നു​ഭ​വ​മാ​ക്കി​മാ​റ്റാ​ൻ അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​ലാ​ണ്. 2018 ജ​നു​വ​രി 20നു ​തു​ട​ക്കം കു​റി​ച്ച വാ​ൾ​മ​യു​ടെ തു​ട​ർ​ന്നി​ങ്ങോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ൽ ആ​ത്മാ​ർ​ത്ഥ​മാ​യി സ​ഹ​ക​രി​ച്ച ഏ​വ​ർ​ക്കും ഹൃ​ദ​യ​ത്തി​ന്‍റെ ഭാ​ഷ​യി​ൽ ന​ന്ദി അ​റി​യി​ച്ചു കൊ​ണ്ട് തു​ട​ർ​ന്ന​ങ്ങോ​ട്ടു​ള്ള വാ​ൾ​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടു പ്ര​ഥ​മ പ്ര​സി​ഡ​ന്‍റ് ലൂ​യി​സ് മേ​നാ​ചേ​രി​യും പ്ര​ഥ​മ സെ​ക്ര​ട്ട​റി ഷാ​ജി കൊ​ച്ചാ​ദം പ​ള്ളി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പു​തി​യ നേ​തൃ​ത്വ​ത്തി​നു എ​ല്ലാ​വി​ധ ഭാ​വു​ക​ങ്ങ​ളും ആ​ശം​സ​ക​ളും​നേ​ർ​ന്നു ത​ങ്ങ​ളു​ടെ ദൗ​ത്യ​ത്തി​ൽ നി​ന്നു പ​ടി​യി​റ​ങ്ങും.

വാ​ൾ​മ​യു​ടെ ഓ​ണ സ​ല്ലാ​പം 2019 ഒ​രു വ​ൻ വി​ജ​യ​മാ​ക്കാ​ൻ വാ​ർ​വി​ക്കി​ലും ലെ​മി​ങ്ട​നി​ലു​മു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും, അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളെ​യും സ്നേ​ഹ​ത്തോ​ടെ​യും ആ​ദ​ര​വോ​ടെ​യും ക്ഷ​ണി​ക്കു​ക​യും, എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി വാ​ൾ​മ ഓ​ണ​സ​ല്ലാ​പം 2019 ക​മ്മ​റ്റി​ക്കു വേ​ണ്ടി പ്ര​സി​ഡ​ണ്ട് - ലൂ​യി​സ് മേ​നാ​ച്ചെ​രി , സെ​ക്ര​ട്ട​റി - ഷാ​ജി കൊ​ച്ചാ​ദം​പ​ള്ളി എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക:
ലൂ​യി​സ് മേ​നാ​ച്ചേ​രി - 07533734616
ഷാ​ജി കൊ​ച്ചാ​ദം​പ​ള്ളി - 07446343619

പ​രി​പാ​ടി ന​ട​ക്കു​ന്ന ഹാ​ളി​ന്‍റെ വി​ലാ​സം:-

Warwick Race Horse,
Warwick Corps of Drums,
Westend Centre, Hampton Road, Warwick, Warwickshire, CV34 6JP

റി​പ്പോ​ർ​ട്ട്: ഷാ​ജി കൊ​ച്ചാ​ദം​പ​ള്ളി