ഹൈഡൽബർഗ് കൈരളി ഫെറൈൻ ഓണാഘോഷം സെപ്റ്റംബർ 21 ന്
Friday, September 13, 2019 8:56 PM IST
ഹൈഡൽബർഗ്: കൈരളി ഫെറൈൻ ഹൈഡൽബർഗിന്‍റെ ഓണാഘോഷം സെപ്റ്റംബർ 21 ന് (ശനി) നടക്കും. ഉച്ചകഴിഞ്ഞ് ഒന്നിന് ഹിൽഡെ സ്ട്രാസെ 6 ലെ സെന്‍റ് ബോണിഫാസിയുസ് പള്ളി ഹാളിലാണ് ആഘോഷ പരിപാടികൾ.

മാവേലിക്ക് വരവേല്പ്, ഓണപ്പാട്ടുകൾ, വള്ളംകളി, വിഭവസമൃദ്ധമായ ഓണസദ് എന്നിവ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് മിഴിവു പകരും. ആഘോഷ പരിപാടിയിലേക്ക് എല്ലാ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളോടൊപ്പം സംഘാടകർ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക് : ഫിലോമിന ജോസൻ (സെക്രട്ടറി), ബിനു തോമസ് (ജോയിന്‍റ് സെക്രട്ടറി) എന്നിവരുമായി ബന്ധപ്പെടുക.

വിലാസം: Gemeindesaal der St.Bontifatius Kirche, Hilda Strasse 6, 69115 Heidelberg.

റിപ്പോർട്ട്: ജോർജ് ജോണ്‍