നോക് തീർഥാടനവും വിശുദ്ധ കുർബാനയും സെപ്റ്റംബർ 7 ന്
Friday, August 16, 2019 7:25 PM IST
ഡബ്ലിൻ: യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ ജനന പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടു നോമ്പിൽ നോക് തീർഥാടന കേന്ദ്രത്തിലേക്ക് നടത്തിവരാറുള്ള തീർഥയാത്രയും വിശുദ്ധ കുർബാനയും നടത്തുന്നു. സെപ്റ്റംബർ 7 ന് (ശനി) രാവിലെ 10.30 നു നടക്കുന്ന വിശുദ്ധ കുർബാനക്ക് മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വം വഹിക്കും.

വിശുദ്ധ കുർബാനയിലും അനുബന്ധ ചടങ്ങുകളിലും സംബന്ധിച്ചു മാതാവിന്‍റെ മധ്യസ്ഥയിൽ അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും ഭാരവാഹികൾ സ്വാഗതം ചെയ്തു.