ഡബ്ലിൻ യാക്കോബായ പള്ളിയിൽ മാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാൾ ഓഗസ്റ്റ് 17 , 18 തീയതികളിൽ
Monday, August 12, 2019 7:38 PM IST
ഡബ്ലിൻ: സെന്‍റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ വാങ്ങിപ്പ് പെരുന്നാൾ ഓഗസ്റ്റ് 17, 18 (ശനി, ഞായർ) തീയതികളിൽ ആഘോഷിക്കുന്നു.

17 ന് (ശനി) വൈകുന്നേരം 5 ന് സന്ധ്യാപ്രാർത്ഥനയും സുവിശേഷ യോഗവും പള്ളിയിൽ നടക്കും. 18ന് (ഞായർ) രാവിലെ 9 മുതൽ പെരുന്നാൾ ശുശ്രുഷകൾ പള്ളിയിൽ നടക്കും.

സുവിശേഷ യോഗത്തിലും പെരുന്നാൾ ശുശ്രുഷകളിലും മലങ്കരയിലെ പ്രസിദ്ധ സുവിശേഷ പ്രസംഗകനായ ഫാ. തമ്പി മറാടി മുഖ്യകാർമികത്വം വഹിക്കും.

വിവരങ്ങൾക്ക്: ഫാ. ജോബിമോൻ സ്കറിയ 0876315962, ഷാബു പോൾ 0876226087.