പൂ​ജ​നീ​യ സ്വാ​മി ചി​ദാ​ന​ന്ദ​പു​രി​ക​ൾ യു​കെ​യി​ൽ ആ​ത്മീ​യ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തും
Friday, June 14, 2019 1:21 AM IST
ല​ണ്ട​ൻ: യു​കെ​യി​ലെ ഹൈ​ന്ദ​വ സ​മാ​ജ​ങ്ങ​ളു​ടെ യൂ​ണി​യ​നാ​യ നാ​ഷ​ണ​ൽ കൗ​ൻ​സി​ൽ ഓ​ഫ് കേ​ര​ള ഹി​ന്ദു ഹെ​രി​റ്റേ​ജി​ന്‍റെ​യും പ്രാ​ദേ​ശി​ക ഹി​ന്ദു സ​മാ​ജ​ങ്ങ​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഈ ​ആ​ഴ്ച​ത്തെ വി​വി​ധ ആ​ത്മീ​യ പ​രി​പാ​ടി​ക​ൾ​ക്ക് പൂ​ജ​നീ​യ സ്വാ​മി ചി​ദാ​ന​ന്ദ​പു​രി​ക​ൾ നേ​തൃ​ത്വം ന​ൽ​കും.

ശ​ബ​രി​മ​ല ക​ർ​മ്മ സ​മ​തി ര​ക്ഷാ​ധി​കാ​രി​യും കൊ​ള​ത്തൂ​ർ അ​ദ്വൈ​ത ആ​ശ്ര​മം മ​ഠാ​ധി​പ​തി​യു​മാ​യ സ്വാ​മി ചി​ദാ​ന​ന്ദ​പു​രി 2019 സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ​ക്കാ​ണ് യു​കെ​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ൾ ഈ​യാ​ഴ്ച സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത് . ജൂ​ണ്‍ 11നു ​മാ​ഞ്ച​സ്റ്റ​റി​ൽ ന​ട​ത്തി​യ
സ​ത്സം​ഗ​ത്തി​നു തു​ട​ർ​ച്ച​യാ​യി പ്രി​യ ആ​ചാ​ര്യ​ന്‍റെ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​ക​ൾ യു​കെ​യി​ൽ ഇ​നി ര​ണ്ടു വേ​ദി​ക​ളി​ൽ കൂ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ് .

നാ​ഷ​ണ​ൽ കൗ​ൻ​സി​ൽ ഓ​ഫ് കേ​ര​ള ഹി​ന്ദു ഹെ​രി​റ്റേ​ജി​ൻ​റെ​യും പ്രാ​ദേ​ശി​ക ഹി​ന്ദു സ​മാ​ജ​ങ്ങ​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ണ്‍ 13 നു ​ഡെ​ർ​ബി​യി​ലും , ജൂ​ണ്‍ 15, 16 തീ​യ​തി​ക​ളി​ൽ ലെ​സ്റ്റെ​റി​ലെ ബ്യൂ​മ​നോ​ർ പാ​ർ​ക്കി​ൽ വ​ച്ചു തി​ക​ച്ചും ഗു​രു​കു​ല ശൈ​ലി​യി​ൽ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​തും ആ​ശ്ര​മ അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ത്ത​പെ​ടു​ന്ന​തു​മാ​യ സു​ദ​ർ​ശ​നം വ്യ​ക്തി​ത്വ വി​ക​സ​ന ശി​ബി​രം എ​ന്നീ പ​രി​പാ​ടി​ക​ൾ​ക്കാ​ണ് യു​കെ ഹൈ​ന്ദ​വ സ​മൂ​ഹം വ​രും നാ​ളു​ക​ളി​ൽ സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​രേ​ഷ് 07940658142, ഗോ​പ​കു​മാ​ർ 07932672467, പ്ര​ശാ​ന്ത് ര​വി 07863978338, വി​പി​ൻ 07846145510