മാഞ്ചസ്റ്ററിൽ പെസഹാ, ദുഃഖവെള്ളി തിരുക്കർമങ്ങൾ ഭക്തിസാന്ദ്രമായി
Saturday, April 20, 2019 4:08 PM IST
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ വിഥിൻഷോയിലെ സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ നടന്ന വിശുദ്ധവാര തിരുക്കർമങ്ങൾ ഭക്തിസാന്ദ്രമായി. പെസഹാ യോട് അനുബന്ധിച്ചു നടന്ന കാൽകഴുകൽ ശുശ്രൂഷയിലും തിരുക്കർമ്മങ്ങളിലും ഫാ. ഫാൻസുവ പത്തിൽ മുഖ്യ കാർമികനായപ്പോൾ ദുഃഖവെള്ളിയാഴ്ചയിലെ തിരുക്കർമ്മങ്ങളിൽ വികാരി ഫാ.ജോസ് അഞ്ചാനിക്കൽ മുഖ്യ കാർമികത്വം വഹിച്ചു.

വെള്ളിയാഴ്ച നടന്ന കുരിശിന്‍റെ വഴിയിലും പരിഹാര പ്രദക്ഷിണത്തിലും നൂറുകണക്കിന് വിശവാസികൾ പങ്കാളികളായി. പീഡാനുഭവത്തിനു ശേഷം ഉത്‌ഥാനം എന്നപോലെ ജീവിതത്തിൽ കഷ്ടതകളും ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോൾ തകർന്നുപോകാതെ ഉത്ഥിതൻറെ ചൈതന്യം ജീവിതത്തിൽ മുറുകെ പിടിക്കുവാൻ ഫാ.ജോസ് അഞ്ചാനിക്കൽ വിശ്വാസികളെ ആഹ്വാനം ചെയ്തു.

ഉയിർപ്പു തിരുനാളിനോട് അനുബന്ധിച്ചുള്ള തിരുക്കർമങ്ങൾ ശനി രാത്രി 11 ന് ആരംഭിക്കും.സെൻട്രൽ മാഞ്ചസ്റ്ററിലെ സെന്‍റ് ജോസഫ് ദേവാലയത്തിൽ ഈസ്റ്റർ തിരുക്കർമങ്ങൾ വൈകുന്നേരം 6 ന് ആരംഭിക്കുമെന്ന് വികാരി ഫാ.ജോസ് അഞ്ചാനിക്കൽ പറഞ്ഞു.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ