നോട്ടർഡാമിലെ രക്ഷാപ്രവർത്തകർക്ക് മാർപാപ്പ നന്ദി പറഞ്ഞു
Thursday, April 18, 2019 11:00 PM IST
വത്തിക്കാൻ സിറ്റി: നോട്ടർഡാം കത്തീഡ്രലിൽ ആളിപ്പടർന്ന തീയണയ്ക്കാൻ സഹായിച്ച അഗ്നിശമന സേനാംഗങ്ങൾക്ക് കാത്തോലിക്കാ സഭയുടെ പേരിൽ ഫ്രാൻസിസ് മാർപാപ്പ നന്ദി പറഞ്ഞു. ബസലിക്ക കാക്കാൻ സ്വന്തം ജീവൻ പണയംവെച്ച് തങ്ങളാൽ സാധിക്കുന്നതെല്ലാം ചെയ്തവർക്ക് സഭയുടെ പേരിൽ നന്ദിയറിയിക്കുന്നു’’- സെയ്ന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ മാർപാപ്പ പറഞ്ഞു.

തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ ഇതുവരെയും ആയിട്ടില്ല. മേൽക്കൂരയുടെ മൂന്നിൽ രണ്ടുഭാഗവും നശിച്ചിട്ടുണ്ട്. കുരിശിലേറ്റുന്ന സമയത്ത് യേശുക്രിസ്തു ധരിച്ചതെന്നു കരുതപ്പെടുന്ന മുൾക്കിരീടം കേടുകൂടാതെ സംരക്ഷിക്കാനായിട്ടുണ്ട്. എന്നാൽ, അപകടഭീഷണി തുടരുന്നതിനാൽ കത്തീഡ്രലിനുള്ളിൽ ചെന്ന് പരിശോധന നടത്താൻ സാധിക്കുന്നില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ