ടെൻഹാം കത്തോലിക്ക ദേവാലയത്തിൽ വിശുദ്ധ വാര ആചരണം 18,19,20 തീയതികളിൽ
Wednesday, April 17, 2019 10:46 PM IST
ടെൻഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ലണ്ടൻ റീജിയണിലുള്ള ദി ക്വീൻ ഓഫ് റോസറി മിഷന്‍റെ ആഭിമുഖ്യത്തിൽ ടെൻഹാം (ഓക്സ് ബ്രിഡ്ജ് ) കത്തോലിക്ക ദേവാലയത്തിൽ വിശുദ്ധവാര ശുശ്രുഷകൾ 18,19,20 തീയതികളിൽ ആചരിക്കുന്നു. പെസഹാ, ദുഃഖവെള്ളി, ഈസ്റ്റർ തിരുക്കർമ്മങ്ങൾക്ക് മിഷൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല കാർമികത്വം വഹിക്കും.

വാറ്റ്‌ഫോർഡ്, ഹെയർഫീൽഡ്, ഹൈവെകോംബ് എന്നീ സെന്‍ററുകൾ കേന്ദ്രീകരിച്ചുള്ള സീറോ മലബാർ മിഷൻ നേതൃത്വം നൽകുന്ന വിശുദ്ധ വാരാചരണത്തിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.

പെസഹാതിരുക്കർമ്മങ്ങൾക്ക് ശേഷം പാലും അപ്പവും ക്രമീകരിക്കുന്നുണ്ട്. ദുഃഖ വെള്ളി ശുശ്രുഷകൾക്ക് ശേഷം കഞ്ഞി നേർച്ചയും ഉണ്ടായിരിക്കുന്നതാണ്.

വിവരങ്ങൾക്ക്: Jomon Harefield-07804691069, Shaji Watford-0773702264, Ginobin HighWycomb-07785188272

വിശുദ്ധവാര ശുശ്രുഷകളുടെ സമയക്രമം.
പെസഹാ വ്യാഴം 17:30 - 19:00
ദുഃഖ വെള്ളി - 9:00 - 13:00 .
ഈസ്റ്റർ വിജിൽ (ശനിയാഴ്ച)) -17:30 - 19 :30

പള്ളിയുടെ വിലാസം: 2, Oldmill Road. UB9 5AR. Denham, Uxbridge, London.

റിപ്പോർട്ട്:അപ്പച്ചൻ കണ്ണഞ്ചി