ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപത മരിയൻ ഫസ്റ്റ്‌ സാറ്റർഡേ ലണ്ടൻ റിട്രീറ്റ്‌ മേയ്‌ 4 ന്
Tuesday, April 16, 2019 11:04 PM IST
ബ്രിസ്റ്റോൾ: ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ "മരിയൻ ഫസ്റ്റ്‌ സാറ്റർഡേ റിട്രീറ്റ്‌ " മേയ്‌ 4 ന് നടക്കും. മരിയൻ മിനിസ്ട്രി സ്പിരിച്വൽ ഡയറക്ടർ ഫാ.ടോമി ഇടാട്ടും സീറോ മലബാർ ചാപ്ലിൻ ഫാ. ബിനോയി നിലയാറ്റിങ്കലിനുമൊപ്പം മരിയൻ മിനിസ്ട്രി ടീമും ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകുന്നു.

രാവിലെ 9 ന് ആരംഭിച്ച്‌ ഉച്ചകഴിഞ്ഞു മൂന്നോടെ എല്ലാ ശുശ്രൂഷകളും സമാപിക്കും. കുട്ടികൾക്ക്‌ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: ബ്രദർ ചെറിയാൻ സാമുവേൽ 07460 499931, ജിജി രാജൻ 07865 080689 .