യോർക്കിൽമാണിസാർ അനുസ്മരണ സമ്മേളനം നടത്തി
Tuesday, April 16, 2019 9:00 PM IST
ന്യൂകാസിൽ: അന്തരിച്ച കേരളകോൺഗ്രസ് നേതാവും മുൻ ധനകാര്യ മന്ത്രിയുമായിരുന്ന കെ എം മാണിസാറിന്‍റെ ദേഹവിയോഗത്തിൽ യോർക്കിലെ പ്രവാസി യുഡിഎഫ് പ്രവർത്തകർ ആദരാഞ്ജലികൾ അർപ്പിച്ചു.

ഡൊമനിക് സെബാസ്റ്റ്യന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യോർക്കിലെ യുഡിഎഫ് അനുഭാവികളും , നാട്ടിൽ വിവിധ തലങ്ങളിൽ പ്രവർത്തിച്ചവരും പങ്കെടുത്തു. തന്നെ സമീപിക്കുന്ന ആരെയും നിരാശനാകാതെ അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ടു പരിഹാരം നൽകിയിരുന്ന ഒരു അപൂർവ വ്യതികത്വത്തെ ആണ് കേരളത്തിന് നഷ്ടപെട്ടതെന്ന് കേരള കോൺഗ്രസ് പാർട്ടിയുടെ വിദ്യാർഥി യുവജന സംഘടനകളിൽ സജീവ സാന്നിധ്യം ആയിരുന്ന ജോഷി അയർക്കുന്നം അനുസ്മരിച്ചു .

കേരളത്തിന്‍റെ രാഷ്ട്രീയം പഠിക്കുന്ന ഓരോ രാഷ്ട്രീയ വിദ്യാർഥിക്കും ഒരു പഠന ഗ്രന്ഥമായ കെ എം മാണിസാറിന്‍റെ വിയോഗം കേരളത്തിന്‍റെ പൊതു സമൂഹത്തിനും , വികസന കാഴ്ചപാടുകൾക്കും തീരാ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സമ്മേളനത്തിൽ ജയ്‌ക്കോ ജോസ് അഭിപ്രായപ്പെട്ടു .

സണ്ണി പറയരുതോട്ടം ,ടിനു എബ്രഹാം ,സുനിൽ മേപ്പുറത്ത് ,ജോബി പുളിക്കൽ ,കെ ടി ജോർജ് ,ബോസ് തോമസ് ,റെജി മണർകാട് ,ബോബി ഫിലിപ്പ് ,റെജി എടത്വ ,വിൽസൺ വിൽഫ്രഡ് എന്നിവരും സംസാരിച്ചു .ജോഷി അയർക്കുന്നം നന്ദി പറഞ്ഞു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ