ഒമിനിക്ക് പുതിയ നേതൃത്വം
Tuesday, April 16, 2019 8:29 PM IST
നോർത്തേൺ അയർലൻഡിലെ പ്രമുഖ മലയാളി അസോസിയേഷനായ OMNI-യുടെ വാർഷിക പൊതുയോഗവും അടുത്ത രണ്ടു വർഷങ്ങളിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

ഏപ്രിൽ എട്ടിന് (ഞായർ) നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് കുഞ്ഞുമോൻ ഇയൊച്ചൻ സ്വാഗതം ആശംസിച്ചു. തുടന്നു സെക്രട്ടറി ബിനു മാനുവൽ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സണ്ണി പരുന്തൻപ്ലാക്കൽ കണക്കും അവതരിപ്പിച്ചു പാസാക്കി.
തുടന്ന് നോർത്തേൺ അയർലൻഡിലെ സമകാലീന പ്രവർത്തനങ്ങളെപ്പറ്റി ചർച്ച നടത്തി. തുടർന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

പുതി‍യ ഭാരവാഹികളായി ജയ്സൺ പൂവത്തൂർ (പേട്രൺ), സന്തോഷ് ജോൺ (പ്രസിഡന്‍റ്), ഷിജി കോമത്ത് (വൈസ് പ്രസിഡന്‍റ്), ബിനു മാനുവൽ (സെക്രട്ടറി), കുഞ്ഞുമോൻ ഈയോച്ചൻ, പുഷ്പ ശ്രീകാന്ത് (ജോയിന്‍റ് സെക്രട്ടറിമാർ), സിജോ ജോസഫ് (ട്രഷറർ), ബാബു ജോസഫ് (പിആർഒ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പ്രിൻസ് ഡൊമിനിക്, ജോയ്മോൻ ലൂക്കോസ്, സണ്ണി പൈലി, ഡെറ്റി ആന്‍റണി, ബൈജു മാളിയേക്കൽ എന്നിവരേയും തെരഞ്ഞെടുത്തു.

അസോസിയേഷൻ പ്രവർത്തനങ്ങൾ പൂർവാധികം ഭംഗിയായി നടത്തുവാനും ഈ വർഷത്തെ തിരുവോണവും ക്രിസ്മസും ആഘോഷിക്കുവാനുള്ള തീരുമാനവും എടുത്തു പൊതുയോഗം പിരിഞ്ഞു.