കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു
Wednesday, August 20, 2025 6:23 AM IST
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ കെപിഎ ആസ്ഥാനത്തു വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് ദേശീയ പതാക ഉയർത്തി. വൈകുന്നേരം കെപിഎ കലാസാഹിത്യ വിഭാഗം സൃഷ്ടിയുടെയും , ചിൽഡ്രൻസ് പാര്ലമെന്റിന്റെയും നേതൃത്വത്തിൽ കെപിഎ ഹാളിൽ നടന്ന വിപുലമായ ആഘോഷം സംഘടിപ്പിച്ചിരുന്നു.
സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിന് കെപിഎ ജനറൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ അധ്യക്ഷനായിരുന്നു . കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.
മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ട് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി . കെ . പി . എ . ട്രെഷറർ മനോജ് ജമാൽ, സെക്രട്ടറിമാരായ അനിൽകുമാർ , രജീഷ് പട്ടാഴി, ചിൽഡ്രൻസ് പാർലമെന്റ് സ്പീക്കർ റെമിഷ പി ലാൽ , കെപി.എ സിംഫണി കൺവീനർ സ്മിതീഷ് , ഡാൻസ് കൺവീനർ ബിജു ആർ പിള്ള എന്നിവർ ആശംസകൾ അറിയിച്ചു.
ചിൽഡ്രൻസ് പാർലമെന്റ് കോ ഓർഡിനേറ്റർ ജോസ് മങ്ങാട് നന്ദി അറിയിച്ചു . തുടർന്ന് കെ . പി എ സിംഫണി അംഗങ്ങളുടെ ഗാനവിരുന്നും , ചിൽഡ്രൻസ് പാർലമെന്റ് , സൃഷ്ടി കലാകാരൻമാർ അവതരിപ്പിച്ച വിവിധ നൃത്ത നൃത്യങ്ങളും , ദേശഭക്തി ഗാനങ്ങളും , പ്രസംഗങ്ങളും ആഘോഷപരിപാടികൾക്ക് മിഴിവേകി . കെ . പി . എ സിംഫണി സിംഗേഴ്സ് കോ ഓർഡിനേറ്റർ ഷഹീൻ മഞ്ഞപ്പാറ , റാഫി പരവൂർ , അജിത് പി, ചിൽഡ്രൻസ് പാർലമെന്റ് അംഗങ്ങളായ ദേവിക അനിൽ , അമൃതശ്രീ ബിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .