ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പ്പാറ്റ്സ് അസോസിയേഷൻ ബാലവേദി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
അബ്ദുല്ല നാലുപുരയിൽ
Friday, August 22, 2025 8:04 AM IST
കുവൈറ്റ് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പ്പാറ്റ്സ് അസോസിയേഷൻ ബാലവേദിയുടെ നേതൃത്വത്തിൽ ഫഹഹീൽ വേദാസ് ഹാളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ബാലവേദി കൺവീനർ അവന്തിക മഹേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ അധ്യാപികയും ഷോർട്ട് ഫിലിംസ് സംവിധായികയുമായ സവിത ജിതേഷ് മുഖ്യ പ്രഭാഷണം നടത്തി.
ഫോക്ക് ബാലവേദി സെക്രട്ടറി ജോയൽ രാജേഷ് സ്വാഗതം പറഞ്ഞു. ആക്ടിംഗ് പ്രസിഡന്റ് എൽദോസ് ബാബു, ആക്ടിംഗ് ജനറൽ സെക്രട്ടറി മഹേഷ് കുമാർ, വനിതാ വേദി ജനറൽ കൺവീനർ അഖില ഷാബു എന്നിവർ സംസാരിച്ചു. ബാലവേദി കോർഡിനേറ്റർ കാവ്യ സനിത്ത് നന്ദി അറിയിച്ചു. ഫോക്കിന്റെ വിവിധ യൂണിറ്റുകൾ അവതരിപ്പിച്ച ദേശാഭക്തി ഗാനങ്ങളും സംഘ നൃത്തങ്ങളും പ്രസംഗങ്ങളും ക്വിസ് മത്സരവും സ്കിറ്റും പരിപാടിക്ക് മാറ്റു കൂട്ടി.