പ്രവാസി കൂട്ടായ്മയിൽ അൽഹസയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനമാഘോഷിച്ചു നവയുഗം
Wednesday, August 20, 2025 7:28 AM IST
അൽഹസ: നവയുഗം സാംസ്കാരികവേദി അൽഹസ മേഖല കമ്മിറ്റിയുടെ നേതൃതത്തിൽ ഇന്ത്യയുടെ എഴുപത്തിയൊൻപതാമത് സ്വാതന്ത്ര്യദിനാഘോഷം ഒക്കേർബീച്ചിൽ വച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു.
നവയുഗം അൽഹസ്സ മേഖലാ പ്രസിഡന്റ് സുനിൽ വലിയാട്ടിൽ സ്വാതന്ത്ര്യദിനപരിപാടികൾക്ക് അധ്യക്ഷത വഹിച്ചു. നവയുഗം മേഖലാ സെക്രട്ടറി ഉണ്ണിമാധവം ഉത്ഘാടനം നിർവഹിച്ചു.
നവയുഗം ശോബാ യൂണീറ്റംഗം ഉഷാ ഉണ്ണി സ്വാതന്ത്ര്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. നവയുഗം നേതാക്കളായ മുരളീ പാലേരി, ഷിബു താഹിർ, ബക്കർ മൈനാഗപ്പള്ളി, ഷജിൽകുമാർ, ജലീൽ കല്ലമ്പലം എന്നീ സഖാക്കൾ സ്വാതന്ത്ര്യദിന ആശംസകൾ അർപ്പിച്ചു സംസാരിച്ചു.യോഗത്തിന് ഷുക്കേക്ക് യൂണീറ്റ് പ്രസിഡൻ്റ് സിയാദ് നന്ദി അറിയിച്ചു.
തുടർന്ന് നവയുഗം കലാകാരന്മാരുടെ ഗാനാലാപനങ്ങൾ അരങ്ങേറി. രാവേറെ വൈകുവോളം നടന്ന സ്വാതന്ത്ര്യദിനാഘോഷ രിപാടികളിൽ അൽഹസ്സയിൽ നിന്നുള്ള പ്രവാസികൾ പങ്കെടുത്തു.