കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ പെ​ന്ത​കോ​സ്ത് ദൈ​വ​സ​ഭ ഫു​ൾ ഗോ​സ്പെ​ൽ ച​ർ​ച്ച് കു​വൈ​റ്റ് (ഐപിസി ​ഫു​ൾ ഗോ​സ്പെ​ൽ ച​ർ​ച്ച്) സ​ഭ​യി​ലെ സീ​നി​യ​ർ അം​ഗം ബ്ര​ദ​ർ ഗി​ൽ​ബ​ർ​ട്ട് ഡാ​നി​യേ​ൽ (61 ​) കു​വൈ​റ്റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​ത്രി അ​ബ്ബാ​സി​യ​യി​ലെ ഭ​വ​ന​ത്തി​ൽ ആ​ഹാ​രം ക​ഴി​ച്ച​തിനുശേ​​ഷം നെഞ്ചു വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ഹോ​സ്പി​റ്റി​ലി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ബു​ധ​നാ​ഴ്ച മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.


ഗി​ൽ​ബ​ർ​ട്ട് ഡാ​നി​യേ​ലി​ന്‍റെ കു​ടും​ബം നാ​ട്ടി​ലാ​ണ്. മൃതദേഹം ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് നാ​ട്ടി​ലേ​ക്ക് കൊ​ണ്ട് പോ​കും. സം​സ്കാ​രം പി​ന്നീ​ട്.