ബം​ഗ​ളൂരു: ഓണക്കാലത്തെ യാത്രത്തിരക്ക് കണക്കിലെടുത്ത് ബം​ഗ​ളൂരു -​ കൊ​ച്ചു​വേ​ളി റൂ​ട്ടി​ൽ ഇ​ന്നു മു​ത​ൽ റെ​യി​ൽ​വേ സ്പെ​ഷ​ൽ ട്രെ​യി​ൻ ഓ​ടി​ക്കും. ഇ​രു ദി​ശ​ക​ളി​ലു​മാ​യി 13 വീ​തം സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കും.

06239 ബം​ഗ​ളൂരു - കൊ​ച്ചു​വേ​ളി ട്രെ​യി​ൻ 20, 22, 25, 27, 29, സെ​പ്റ്റം​ബ​ർ ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, എ​ട്ട്, 10, 12, 15, 17 തീ​യ​തി​ക​ളി​ൽ രാ​ത്രി ഒ​മ്പ​തി​ന് ബം​ഗ​ളൂരു​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് 2.15ന് ​കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും.

06240 കൊ​ച്ചു​വേ​ളി - ബം​ഗ​ളൂരു സ​ർ​വീ​സ് 21, 23, 26, 28, 30, സെ​പ്റ്റം​ബ​ർ ര​ണ്ട്, നാ​ല്, ആ​റ്, ഒ​മ്പ​ത്, 11, 13, 16, 18 തീ​യ​തി​ക​ളി​ൽ കൊ​ച്ചു വേ​ളി​യി​ൽ നി​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് പു​റ​പ്പെ​ട്ട് പി​റ്റേ ദി​വ​സം രാ​വി​ലെ 10.30 ന് ​ബം​ഗ​ളൂരു​വി​ൽ എ​ത്തും.


16 ഏ​സി ത്രീ ​ട​യ​ർ എ​ക്ക​ണോ​മി കോ​ച്ചു​ക​ളും ര​ണ്ട് ല​ഗേ​ജ് വാ​നും ഉ​ണ്ടാ​കും. ഗ​രീ​ബ് ര​ഥ് കോ​ച്ചു​ക​ളാ​ണ് സ്പെ​ഷ​ൽ ട്രെ​യി​നി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സേ​ലം, ഈ​റോ​ഡ്, തി​രു​പ്പു​ർ, പോ​ഡ​ന്നൂ​ർ ജം​ഗ്ഷ​ൻ, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പ് ഉ​ണ്ട്.