ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ക്നാ​നാ​യ കാ​ത്ത​ലി​ക്ക് അ​സോ​സി​യേ​ഷ​നും(ബി​കെ​സി​എ) ടി.​സി പാ​ള​യ ഡോ​ൺ​ബോ​സ്‌​കോ കോ​ള​ജും സം​യു​ക്‌​ത​മാ​യി സ​ഹ​ക​രി​ച്ച് "നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ളെ പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​ത്തോ​ടെ സ്‌​കൂ​ളി​ലേ​ക്ക് അ​യ​ക്കു​ക' എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ 1300 കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

സ്കൂ​ൾ ബാ​ഗ്, നോ​ട്ട് ബു​ക്ക്സ്, വാ​ട്ട​ർ ബോ​ട്ടി​ൽ, ല​ഞ്ച് ബോ​ക്സ്, ഒ​രു പാ​ക്ക​റ്റ് പേ​ന​യും പെ​ൻ​സി​ലും, ഇ​റേ​സ​ർ, പെ​ൻ​സി​ൽ വെ​ട്ടി തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ട്ട കി​റ്റാ​ണ് ബം​ഗ​ളൂ​രു​വി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള അ​ർ​ഹ​ത​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്ത​ത്.

ബം​ഗ​ളൂ​രു​വി​ന് പു​റ​മേ കോ​ളാ​ർ, റാ​ഞ്ചി, ഒ​ഡീ​ഷ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും സ്കൂ​ൾ കി​റ്റ് വി​ത​ര​ണം ചെ​യ്യ്തു. ബി​കെ​സി​എ പ്ര​സി​ഡ​ന്‍റ് കേ​ണ​ൽ ബേ​ബി ചൂ​ര​വേ​ലി​കു​ടി​ലി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബം​ഗ​ളൂ​രു​വി​ലെ ക്നാ​നാ​യ കാ​ത്തോ​ലി​ക്കാ സ​മു​ദാ​യ അം​ഗ​ങ്ങ​ൾ ബം​ഗ​ളൂ​രു​വി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ സ്കൂ​ൾ​കി​റ്റ് വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.


ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ബം​ഗ​ളൂ​രു​വി​ലെ ചേ​രി​ക​ളി​ലും തെ​രു​വോ​ര​ത്തും ജീ​വി​ക്കു​ന്ന അ​ഞ്ഞൂ​റു കു​ടും​ബ​ങ്ങ​ൾ​ക്ക് ത​ണു​പ്പി​നെ പ്ര​തി​രോ​ധി​ക്കു​വാ​നു​ള്ള ക​മ്പി​ളി വ​സ്ത്ര​ങ്ങ​ൾ ബി​കെ​സി​എ വി​ത​ര​ണം ചെ​യ്‌​തി​രു​ന്നു.

1986-ൽ ​ബം​ഗ​ളൂ​രു​വി​ലെ രൂ​പം​കൊ​ണ്ട ബി​കെ​സി​എ, ക​ർ​ണാ​ട​ക സൊ​സൈ​റ്റീ​സ് ആ​ക്ട്1961 പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്‌​ത അ​സോ​സി​യേ​ഷ​നാ​ണ് മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ ഈ ​അ​സോ​സി​യേ​ഷ​നി​ലെ അം​ഗ​ങ്ങ​ളാ​ണ്.