അബുദാബി: മലയാളി സമാജം വനിതാ വിഭാഗം "പെൺ മൊഴി - സാഹിത്യവും കലയും സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തെ കുറിച്ച് ചർച്ച സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാത്രി എട്ടിന് മുസഫയിലുള്ള മലയാളി സമാജം ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക.
യുഎഇയിലെ പ്രമുഖ വനിതാ എഴുത്തുകാർ ചർച്ചയിൽ പങ്കെടുക്കും. എം.എ. ഷഹ്നാസ്, റസീന ഹൈദർ, റീന സലിം, ഹുസ്ന റാഫി, അഡ്വ. ആയിഷ സക്കീർ എന്നിവരാണ് ചർച്ചകളിൽ പങ്കെടുക്കുകയെന്ന് വനിതാ വിഭാഗം കൺവീനർ ലാലി സാംസൺ അറിയിച്ചു.