വി​ട്ടു​പി​രി​ഞ്ഞ​ത് ഉ​ത്ത​മ പോ​രാ​ളി: കേ​ളി
Tuesday, October 1, 2024 12:33 PM IST
റി​യാ​ദ്: അ​നീ​തി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യു​ടെ ജീ​വി​ക്കു​ന്ന ര​ക്ത​സാ​ക്ഷി​യാ​യ പു​ഷ്പ്പ​ന്‍റെ വി​യോ​ഗം അ​ട​ങ്ങാ​ത്ത വേ​ദ​ന​യാ​ണെ​ന്ന് കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

1994ൽ ​അ​ന്ന​ത്തെ കേ​ര​ള സ​ർ​ക്കാ​രി​നെ​തി​രേ ന​ട​ത്തി​യ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​യാ​ണ് അ​ഞ്ചു ജീ​വ​നു​ക​ൾ എ​ടു​ക്കു​ക​യും പു​ഷ്പ്പ​നെ നി​ത്യ കി​ട​പ്പ് രോ​ഗി​യാ​ക്കി​യ​തും. ക​ഠി​ന​വേ​ദ​ന​യി​ലും പു​ഞ്ചി​രി മാ​യാ​ത്ത മു​ഖ​വു​മാ​യ​ല്ലാ​തെ പു​ഷ്പ​നെ നാ​ട് ക​ണ്ടി​ട്ടി​ല്ല.


സ്വാ​ർ​ഥ മോ​ഹ​ങ്ങ​ളി​ല്ലാ​തെ നാ​ടി​നു വേ​ണ്ടി സ്വ​യം ത്യ​ജി​ക്കാ​നു​ള്ള ധീ​ര​ത​യും ഉ​റ​ച്ച ക​മ്യൂ​ണി​സ്റ്റ് ബോ​ധ്യ​ങ്ങ​ളു​മാ​യി​രു​ന്നു പു​ഷ്പ്പ​നെ ന​യി​ച്ചി​രി​രു​ന്ന​ത്. ഈ ​വി​പ്ല​വ​കാ​രി​യു​ടെ ജീ​വി​തം പു​തു​ത​ല​മു​റ​യ്ക്ക് എ​ന്നും പ​ഠ​ന​വി​ധേ​യ​മാ​ക്കാ​ൻ ഉ​ത്ത​കു​ന്ന​താ​ണെ​ന്നും കേ​ളി ഇ​റ​ക്കി​യ അ​നു​ശോ​ച​ന കു​റി​പ്പി​ൽ പ​റ​ഞ്ഞു.