സീ​താ​റാം യെ​ച്ചൂ​രി​യൂ​ടെ വി​യോ​ഗം: സൈ​മ​ൺ സാ​മൂ​വേ​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി
Saturday, September 14, 2024 5:17 PM IST
ഫു​ജൈ​റ: സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ വി​യോ​ഗ​ത്തി​ൽ ലോ​ക കേ​ര​ള സ​ഭാ​ഗ​വും കൈ​ര​ളി ഫു​ജൈ​റ ര​ക്ഷാധി​കാ​രി​യു​മാ​യ സൈ​മ​ൺ സാ​മൂ​വേ​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ രാ​ഷ്ട്രീ​യ​രം​ഗ​ത്ത് എ​ത്തി, അ​ടി​യ​ന്തി​രാ​വ​സ്ഥ​യു​ടെ ഇ​രു​ണ്ട​നാ​ളു​ക​ളെ പൊ​രു​തി തോ​ൽ​പി​ച്ചു സാ​ധാ​ര​ണ​ക്കാ​രു​ടെ ഒ​പ്പം നി​ല​കൊ​ണ്ട് വ്യ​ക്തി​യാ​ണ് യെ​ച്ചൂ​രി​.


സി​പി​എം നേ​താ​വ്, പാ​ർ​ല​മെ​ന്‍റ് അം​ഗം എ​ന്നീ നി​ല​ക​ളി​ൽ അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​യി​രു​ന്നു. മ​ത​നി​ര​പേ​ക്ഷ​ത​യും ജ​നാ​ധി​പ​ത്യ​വും സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി അ​വ​സാ​ന നി​മി​ഷം വ​രെ പോ​രാ​ടി​യ നേ​താ​വാ​ണ് യെ​ച്ചു​രി​യെ​ന്നും സൈ​മ​ൺ സാ​മൂ​വേ​ൽ പ​റ​ഞ്ഞു.