മനാമ: വർത്തമാന കാല ഇന്ത്യൻ രാഷ്ട്രീയത്തിൽ മതേതര ചേരിയിലെ കരുത്തുറ്റ ശബ്ദമായ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭാവം രാജ്യത്തിന് വലിയ വിടവായിരിക്കും എന്ന് പ്രവാസി വെൽഫെയർ പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
രാജ്യത്ത് വളർന്ന് വരുന്ന ഫാസിസത്തിനെതിരേ മതേതര ചേരിയായ ഇന്ത്യ മുന്നണിക്ക് രൂപം നൽകിയവരിൽ നേതൃനിരയിലുണ്ടായിരുന്ന അദ്ദേഹം സാമൂഹിക നീതിക്കൊപ്പം എന്നും നിലകൊണ്ട വ്യക്തിയായിരുന്നു എന്നും പ്രവാസി വെൽഫെയർ സന്ദേശത്തിൽ അറിയിച്ചു.