യു​വ​ക​ലാ​സാ​ഹി​തി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു
Thursday, September 12, 2024 12:56 PM IST
അനിൽ സി.ഇടിക്കുള
അബുദാബി: യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​നും മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യും സി. ​കെ. ച​ന്ദ്ര​പ്പ​ൻ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ കെ. ​ജ​യ​കു​മാ​ർ ഐ​എ​എ​സും ചേ​ർ​ന്ന് ഷാ​ർ​ജ​യി​ലെ റ​യാ​ൻ ഹോ​ട്ട​ലി​ൽ വ​ച്ച് നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ക​ലോ​ത്സ​വം ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ശാ​ന്ത് ആ​ല​പ്പു​ഴ, വി​ൽ​സ​ൺ തോ​മ​സ്, സു​ഭാ​ഷ് ദാ​സ്, ബി​ജു ശ​ങ്ക​ർ, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ജോ. ​സെ​ക്ര​ട്ട​റി ജി​ബി ബേ​ബി, ന​മി​ത സു​ബീ​ർ, സ​ർ​ഗ റോ​യ്, പ്ര​ദീ​ഷ് ചി​ത​റ, സു​ബീ​ർ, അ​ഭി​ലാ​ഷ്, അ​ഡ്വ. സ്മി​നു സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.‌


മ​ത്സ​രാ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭി​ച്ച സൃ​ഷ്ടി​ക​ളി​ൽ നി​ന്ന് ഉ​ണ്ണി രാ​ജ് രാ​വ​ണേ​ശ്വ​രം ത​യാ​റാ​ക്കി​യ ലോ​ഗോ​യാ​ണ് ഔ​ദ്യോ​ഗി​ക ലോ​ഗോ ആ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക​ലോ​ത്സ​വം ന​വം​ബ​ർ ര​ണ്ട്, മൂ​ന്ന്, എ​ട്ട്, ഒ​ന്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ൽ അ​ജ്മാ​നി​ലെ മെ​ട്രോ പോ​ളി​റ്റ​ൻ സ്കൂ​ളി​ൽ വ​ച്ച് ന​ട​ക്കും.