കു​വൈ​റ്റി​ൽ മ​ല​യാ​ളി യു​വാ​വ് കാ​റി​ൽ മ​രി​ച്ചനി​ല​യി​ൽ
Monday, September 9, 2024 11:05 AM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​നാ​യ മ​ല​യാ​ളി യു​വാ​വി​നെ കാ​റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​യ​നാ​ട് വ​ടു​വ​ഞ്ചാ​ൽ വ​ട്ട​ത്തു​വ​യ​ൽ സ്വ​ദേ​ശി വി​ബി​ൻ കു​ണ്ട​റ​ബി(34) ആ​ണ് മ​രി​ച്ച​ത്.

ഡെ​ലി​വ​റി ഡ്യൂ​ട്ടി ചെ​യ്ത ശേ​ഷം മ​ട​ങ്ങി​വ​ന്ന ഇ​യാ​ളെ മം​ഗ​ഫി​ലെ താ​മ​സ​സ്ഥ​ല​ത്തോ​ട് ചേ​ർ​ന്ന് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ലാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.


പി​താ​വ്: വി​ജ​യ​ൻ. ഭാ​ര്യ: ടി.​എം.​ര​മി​ഷ. മ​ക്ക​ൾ: നി​ഷാ​ൻ, ഇ​വാ​ൻ. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.