ആ​വ​ണി 2024 സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു
Friday, July 19, 2024 5:22 PM IST
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം "ആ​വ​ണി 2024' വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.

മ​ലാ​സ് ഏ​രി​യ ക​മ്മ​റ്റി ഓ​ഫീ​സി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ് മു​കു​ന്ദ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ആ​വ​ണി, മി​ക​ച്ച രീ​തി​യി​ൽ മൂ​ന്നാം സീ​സ​ണും സം​ഘ​ടി​പ്പി​ക്കാ​ൻ സം​ഘാ​ട​ക​സ​മി​തി​ക്ക് ക​ഴി​യ​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി​യും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ നൗ​ഫ​ൽ ഉ​ള്ളാ​ട്ട്ചാ​ലി സം​ഘാ​ട​ക​സ​മി​തി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു.

കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും മ​ലാ​സ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യു​മാ​യ സു​നി​ൽ കു​മാ​ർ, ഒ​ല​യ്യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ജ​വാ​ദ്, കേ​ളി ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി ക​ൺ​വീ​ന​റും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര തു​ട​ങ്ങി​യ​വ​ർ അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.


ചെ​യ​ർ​മാ​ൻ അ​ഷ​റ​ഫ് പൊ​ന്നാ​നി, വൈ​സ് ചെ​യ​ർ​മാ​ന്മാ​രാ​യി അ​മ​ർ പൂ​ള​ക്ക​ൽ, രാ​ഗേ​ഷ്, ക​ൺ​വീ​ന​ർ മു​ര​ളി കൃ​ഷ്ണ​ൻ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യി അ​ബ്ദു​ൽ വ​ദൂ​ദ്, ഷാ​ന​വാ​സ്, സാ​മ്പ​ത്തി​ക ക​മ്മി​റ്റി ക​ൺ​വീ​ന​ർ നൗ​ഫ​ൽ ഷാ, ​ഭ​ക്ഷ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷ​മീം മേ​ലേ​തി​ൽ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി എ​ന്നി​വ​ര​ണ്ട​ങ്ങു​ന്ന 101 അം​ഗ സം​ഘാ​ട​ക​സ​മി​തി​ക്ക് യോ​ഗം അം​ഗീ​കാ​രം ന​ൽ​കി.

മ​ലാ​സ് ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​മീ​ർ അ​ബ്ദു​ൽ അ​സീ​സ് സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ മു​ര​ളീ​കൃ​ഷ്‌​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.