ഷാർജ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് ഷാർജയിൽ മരിച്ചു. മലപ്പുറം തിരൂർ ചമ്രവട്ടം സ്വദേശി മുഹമ്മദ് അസ്ലം(26) ആണ് മരിച്ചത്.
ഒന്നര വർഷമായി ഷാർജയിൽ മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ് അബ്ദുൽ റസാഖ് ഷാർജയിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്.
മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.