കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗഫിൽ എൻബിടിസി കമ്പനി കാമ്പിലുണ്ടായ തീപിടിത്തത്തിൽ അറസ്റ്റിലായവരിൽ ഒരു കുവൈറ്റ് പൗരനെയും മൂന്ന് ഇന്ത്യക്കാരെയും നാല് ഈജിപ്തുകാരെയും 300 ദിനാർ വീതം ജാമ്യത്തിൽ വിട്ടയക്കാൻ കോടതി ഉത്തരവിട്ടു.
ഇവരെ രണ്ടാഴ്ചത്തേക്ക് തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ തീരുമാനിച്ചിരുന്നു. 49 പേരാണ് സംഭവത്തിൽ മരണപ്പെട്ടത്. നരഹത്യ, തെറ്റായ സാക്ഷ്യം നൽകൽ, അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.