ഒ​മാ​നി​ൽ ക​ന​ത്ത മ​ഴ; മ​ല​യാ​ളി​യു​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു
Monday, April 15, 2024 10:29 AM IST
മ​സ്‍​ക​റ്റ്: ഒ​മാ​നി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു. അ​ടൂ​ർ ക​ട​ന്പ​നാ​ട് സ്വ​ദേ​ശി സു​നി​ൽ​കു​മാ​റാ​ണ് മ​രി​ച്ച​ത്. ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

കാ​ണാ​താ​യ എ​ട്ടു പേ​രി​ല്‍ നാ​ലു പേ​ര്‍ കു​ട്ടി​ക​ളാ​ണെ​ന്നും സി​വി​ല്‍ ഡി​ഫ​ന്‍​സ് ആ​ൻ​ഡ് ആം​ബു​ല​ന്‍​സ് വി​ഭാ​ഗം അ​റി​യി​ച്ചു. സ​മ​ദ് അ​ല്‍ ശാ​നി​ൽ കാ​ണാ​താ​യ മൂ​ന്ന് കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. ഇ​തോ​ടെ​യാ​ണ് മ​ര​ണം 12 ആ​യി ഉ​യ​ര്‍​ന്ന​ത്.

മ​സ്‌​ക​റ്റ്, നോ​ർ​ത്ത് അ​ൽ ബാ​ത്തി​ന, സൗ​ത്ത് അ​ൽ ബാ​ത്തി​ന, സൗ​ത്ത് അ​ൽ ശ​ർ​ഖി​യ, നോ​ർ​ത്ത് അ​ൽ ശ​ർ​ഖി​യ, അ​ൽ ദാ​ഹി​റ, അ​ൽ ദ​ഖി​ലി​യ എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​ടി​മി​ന്ന​ലോ​ടെ​യു​ള്ള മ​ഴ ല​ഭി​ച്ച​ത്.

വ​രും മ​ണി​ക്കൂ​റു​ക​ളി​ലും ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് ഒ​മാ​ൻ സി​വി​ൽ എ​വി​യേ​ഷ​ൻ അ​തോ​റ്റി​യു​ടെ കീ​ഴി​ലു​ള്ള നാ​ഷ​ണ​ൽ ഏ‍​ർ​ലി വാ​ണിം​ഗ് സെ​ന്‍റ​ർ ഫോ​ർ മ​ൾ​ട്ടി​പ്പി​ൾ ഹ​സാ‍​ർ​ഡ്സ് അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.