ഒ​മാ​നി​ല്‍ സ്പീ​ഡ് ബോ​ട്ട് മ​റി​ഞ്ഞു; മലയാളി കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു
Monday, April 15, 2024 9:51 AM IST
മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഖ​സ​ബി​ല്‍ സ്പീ​ഡ് ബോ​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു. കോ​ഴി​ക്കോ​ട് പു​ല്ലാ​ളൂ​ര്‍ സ്വ​ദേ​ശി ലു​ക്മാ​നു​ല്‍ ഹ​ക്കീ​മി​ന്‍റെ മ​ക്ക​ളാ​യ ഹൈ​സം മു​ഹ​മ്മ​ദ്(7), ഹാ​മി​സ് മു​ഹ​മ്മ​ദ്(4) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ചെ​റി​യ​പെ​രു​ന്നാ​ള്‍ അ​വ​ധി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ട്ടിം​ഗി​ന് എ​ത്തി​യ​താ​യി​രു​ന്നു കു​ടും​ബം. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി.