പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ച് യു​എ​ഇ
Friday, March 1, 2024 12:48 PM IST
അ​ബു​ദാ​ബി: ആ​ഗോ​ള​ത​ല​ത്തി​ൽ എ​ണ്ണ​വി​ല ഉ​യ​രു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​എ​ഇ​യി​ലും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു. ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ലാ​ണ് വി​ല​വ​ർ​ധ​ന ന​ട​പ്പി​ലാ​വു​ക.

ഇ​ന്ധ​ന വി​ല തീ​രു​മാ​നി​ക്കു​ന്ന സ​മി​തി​യാ​ണ് യു​എ​ഇ​യി​ൽ മാ​ർ​ച്ചി​ലെ പു​തി​യ ഇ​ന്ധ​ന നി​ര​ക്കു​ക​ൾ പു​റ​ത്തി​റ​ക്കി​യ​ത്. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും കാ​ര്യ​മാ​യ വ​ർ​ധ​ന​യാ​ണ് ഇ​ക്കു​റി​യു​ള്ള​ത്.

അ​ന്താ​രാ​ഷ്‌​ട്ര എ​ണ്ണ വി​പ​ണി​യി​ൽ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ പ്രാ​ദേ​ശി​ക ഇ​ന്ധ​ന വി​ല നി​ർ​ണ​യ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​ന്ധ​ന വി​ല തീ​രു​മാ​നി​ക്കു​ന്ന സ​മി​തി വ്യ​ക്ത​മാ​ക്കി.


മാ​ർ​ച്ചി​ലെ പു​തി​യ വി​ല പ്ര​കാ​രം സൂ​പ്പ​ർ-98 പെ​ട്രോ​ൾ ലി​റ്റ​റി​ന് 3.03 ദി​ർ​ഹം ന​ൽ​കേ​ണ്ടി​വ​രും. ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ യു​എ​ഇ​യി​ൽ സൂ​പ്പ​ർ-98 പെ​ട്രോ​ൾ ലി​റ്റ​റി​ന് 2.88 ദി​ർ​ഹ​മാ​യി​രു​ന്നു വി​ല.

സ്പെ​ഷ​ൽ 95 പെ​ട്രോ​ളി​നാ​ക​ട്ടെ പു​തി​യ വി​ല പ്ര​കാ​രം ലി​റ്റ​റി​ന് 2.92 ദി​ർ​ഹ​മാ​ണ് ന​ൽ​കേ​ണ്ട​ത്. ക​ഴി​ഞ്ഞ മാ​സം ഇ​ത് 2.76 ദി​ർ​ഹ​മാ​യി​രു​ന്നു.

ഇ-​പ്ല​സ് കാ​റ്റ​ഗ​റി പെ​ട്രോ​ൾ ലി​റ്റ​റി​ന്‍റെ വി​ല 2.69 ദി​ർ​ഹ​ത്തി​ൽ​നി​ന്ന് 2.85 ദി​ർ​ഹ​മാ​ക്കി. ഡീ​സ​ൽ വി​ല ലി​റ്റ​റി​ന് 2.99 ദി​ർ​ഹ​ത്തി​ൽ​നി​ന്ന് 3.16 ദി​ർ​ഹ​മാ​ക്കി​യാ​ണ് പു​തു​ക്കി​യി​രി​ക്കു​ന്ന​ത്.