വാ​ഹ​ന​ത്തി​ന്‍റെ ട​യ​ര്‍ പൊ​ട്ടി അ​പ​ക​ടം; യു​എ​ഇ​യി​ല്‍ മ​ല​യാ​ളി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം
Friday, March 1, 2024 10:45 AM IST
അ​ല്‍​ഐ​ന്‍: യു​എ​ഇ​യി​ലെ അ​ല്‍​ഐ​നി​ല്‍ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ പൊ​ട്ടി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി മു​സ​വി​ർ(24) ആ​ണ് മ​രി​ച്ച​ത്.

അ​ൽ ഐ​ൻ സ​നാ​ഇ​യ്യ​യി​ലെ ഫു​ഡ് സ്റ്റ​ഫ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാര​നാ​യി​രു​ന്നു. അ​ൽ​ഐ​ൻ റോ​ഡി​ലെ അ​ൽ ഖ​തം എ​ന്ന സ്ഥ​ല​ത്ത് വ​ച്ച് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രമാണ് മു​സ​വി​ർ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ പൊ​ട്ടി അ​പ​ക​ട​മു​ണ്ടാ​യ​ത്.

മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേരം ​നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​യി. പി​താ​വ്: പ​ല്ലാ​ർ മ​ണ്ണു​പ​റ​മ്പി​ൽ മു​ഹ​മ്മ​ദ്‌ മു​സ്ത​ഫ, മാ​താ​വ്: സാ​ബി​റ ഇ​ല്ലി​ക്ക​ൽ. മൂ​ന്ന് സ​ഹോ​ദ​രി​മാ​രും ഒ​രു സ​ഹോ​ദ​ര​നു​മു​ണ്ട്.