നൃ​ത്ത സം​ഗീ​ത നി​ശ ​വെ​ള്ളി​യാ​ഴ്ച അ​ൽ​ഫ​ലാ​ജി​ൽ അ​ര​ങ്ങേ​റു​ന്നു
Friday, February 23, 2024 8:40 AM IST
സേവ്യർ കാവാലം
മസ്കറ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ഡാ​ൻ​സ് പ​രി​പാ​ടി "നി​ന​വ് 2024' വെ​ള്ളി​യാ​ഴ്ച ​റൂ​വി​യി​ലെ അ​ൽ ഫ​ലാ​ജ് ഹോ​ട്ട​ലി​ൽ വച്ചു ന​ട​ത്തപ്പെടുന്നു.

പ്ര​ശ​സ്ത സി​നി​മാ താ​ര​വും ന​ർ​ത്ത​കി​യു​മാ​യ ആ​ശാ ശ​ര​ത്തും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത പ​രി​പാ​ടി​യും വ​യ​ലി​ന്‍ ത​ന്ത്രി​ക​ളി​ലെ മാ​ന്ത്രി​ക ക​ലാ​കാ​ര​ൻ പ്ര​ശ​സ്ത വ​യ​ലി​നി​സ്റ്റ് ശ​ബ​രി​ഷ് പ്ര​ഭാ​ക​റും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ഫ്യൂ​ഷ​നും അ​ര​ങ്ങേ​റും.


വൈ​കി​ട്ട് ആ​റിന് ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. 5.30 മു​ത​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. പ​രി​പാ​ടി​യി​ലേ​ക്ക് മു​ഴു​വ​ൻ മ​ല​യാ​ളി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നും കേ​ര​ള വി​ഭാ​ഗം വാ​ർ​ത്താ കു​റി​പ്പി​ൽ അ​റി​യി​ച്ചു.