പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സം; നീ​റ്റ് - യു​ജി പ​രീ​ക്ഷ 14 വി​ദേ​ശ ന​ഗ​ര​ങ്ങ​ളി​ലും ‌
Thursday, February 22, 2024 3:40 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു മേ​യ് അ​ഞ്ചി​നു നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന നീ​റ്റ് - യു​ജി പ​രീ​ക്ഷ 14 വി​ദേ​ശ​ന​ഗ​ര​ങ്ങ​ളി​ലും ന​ട​ത്തു​മെ​ന്നു പ​രീ​ക്ഷ​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല​യു​ള്ള നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി(​എ​ൻ​ടി​എ) അ​റി​യി​ച്ചു.

യു​എ​ഇ​യി​ലെ ദു​ബാ​യി, അ​ബു​ദാ​ബി, ഷാ​ർ​ജ, കു​വൈ​റ്റി​ലെ കു​വൈ​റ്റ് സി​റ്റി, താ​യ്‌​ല​ൻ​ഡി​ൽ ബാ​ങ്കോ​ക്ക്, ശ്രീ​ല​ങ്ക​യി​ൽ കൊ​ളം​ബോ എ​ന്നി​വ​യ്ക്കു പു​റ​മേ ദോ​ഹ (ഖ​ത്ത​ർ) കാ​ഠ്മ​ണ്ഡു (നേ​പ്പാ​ൾ) ക്വാ​ലാ​ലം​പു​ർ (മ​ലേ​ഷ്യ) ലാ​ഗോ​സ് (നൈ​ജീ​രി​യ) മ​നാ​മ (ബ​ഹ​റി​ൻ) മ​സ്ക​റ്റ് (ഒ​മാ​ൻ) റി​യാ​ദ് (സൗ​ദി അ​റേ​ബ്യ) എ​ന്നി​വ​ട​ങ്ങ​ളി​ലും സിം​ഗ​പ്പു​രി​ലു​മാ​ണു കേ​ന്ദ്ര​ങ്ങ​ൾ.


ഇ​ന്ത്യ​യി​ൽ 554 പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഈ ​മാ​സം ആ​ദ്യം പു​റ​ത്തി​റ​ങ്ങി​യ വി​ജ്ഞാ​പ​ന​ത്തി​ൽ വി​ദേ​ശ​ത്തെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശ​മി​ല്ലെ​ന്ന വാ​ദം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണു വി​ശ​ദീ​ക​ര​ണം.