ഹു​സൈ​ൻ സ​ല​ഫി ദോ​ഹ​യിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും
Tuesday, February 20, 2024 10:43 AM IST
ദോ​ഹ: ഖ​ത്ത​ർ മ​ത​കാ​ര്യ വ​കു​പ്പ് മ​ല​യാ​ളി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ക്കാ​നാ​യി ഷാ​ർ​ജ മ​സ്ജി​ദ് അ​ൽ അ​സീ​സ് ഖ​ത്തീ​ബും പ്ര​മു​ഖ ഇ​സ്‌​ലാ​മി​ക പ​ണ്ഡി​ത​നു​മാ​യ ഹു​സൈ​ൻ സ​ല​ഫി ദോ​ഹ​യി​ലെ​ത്തു​ന്നു.

ജീ​വി​തം അ​ട​യാ​ള​പ്പെ​ടു​ത്തു​ക നാ​ളെ​യ്ക്ക് വേ​ണ്ടി എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ള്ളി‌‌​യാ​ഴ്ച വെെ​കു​ന്നേ​രം 5.30 മു​ത​ൽ ഫ​നാ​ർ ഹാ​ളി​ൽ ന​ട​ക്കു​ന്ന കേ​ര​ള കോ​ൺ​ഫ​റ​ൻ​സി​ലും വി​ശ്വാ​സ വി​ശു​ദ്ധി സം​തൃ​പ്ത കു​ടും​ബം എ​ന്ന വി​ഷ​യ​ത്തി​ൽ ശ​നി‌​യാ​ഴ്ച രാ​ത്രി 7.30 മു​ത​ൽ ഫ​നാ​ർ ഹാ​ളി​ൽ ത​ന്നെ ന​ട​ക്കു​ന്ന ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ലും അ​ദ്ദേ​ഹം പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഇ​രു പ​രി​പാ​ടി​ക​ളി​ലും താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ് എ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 6000 4485.