കാ​നം രാ​ജേ​ന്ദ്ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ളി അ​നു​ശോ​ചി​ച്ചു
Saturday, December 9, 2023 4:39 PM IST
റി​യാ​ദ്: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍റെ നി​ര്യാ​ണ​ത്തി​ൻ കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. സി​പി​ഐ​യു​ടെ വി​ദ്യാ​ർ​ഥി - യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ കാ​നം രാ​ജേ​ന്ദ്ര​ന്‍, സി​പി​ഐ​യു​ടെ ക​രു​ത്ത​നാ​യ നേ​താ​ക്ക​ളി​ല്‍ ഒ​രാ​ളാ​യി​രു​ന്നു​വെ​ന്ന് സെ​ക്ര​ട്ട​റി​യേ​റ്റ് ഇ​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 2015 മു​ത​ൽ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ചു​മ​ത​ല വ​ഹി​ക്കു​ന്ന കാ​നം 1982ലും 1987​ലും കോ​ട്ട​യം വാ​ഴൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന്‌ നി​യ​മ​സ​ഭ​യി​ലേ​ക്ക്‌ വി​ജ​യി​ച്ചി​ട്ടു​ണ്ട്‌.

എ​ഐ​വൈ​എ​ഫ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി, എ​ഐ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ ചു​മ​ത​ല​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്‌. കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നെ ന​ല്ല​രീ​തി​യി​ൽ ന​യി​ക്കു​ന്ന​തി​ൽ ഒ​രു സ​ഖ്യ​ക​ക്ഷി​യു​ടെ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ നി​സ്തു​ല​മാ​യ സേ​വ​ന​മാ​ണ് കാ​നം ന​ട​ത്തി​യി​ട്ടു​ള്ള​ത്.


സൗ​മ്യ സ്വ​ഭാ​വ​ക്കാ​ര​നാ​യി ക​ണ​പ്പെ​ടാ​റു​ള്ള കാ​നം പാ​ർ​ട്ടി നി​ല​പാ​ടു​ക​ളി​ൽ ക​ണി​ശ​ക്കാ​ര​നാ​യി​രു​ന്നു എ​ന്നും കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ​യും ദുഃ​ഖ​ത്തി​ൽ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യും പ​ങ്കു​ചേ​രു​ന്ന​താ​യി വാ​ർ​ത്താ കു​റി​പ്പി​ൽ പ​റ​ഞ്ഞു.