കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്‌​സ് ഫോ​റം റി​യാ​ദ് ഘ​ട​കം വ​നി​ത​ക​ൾ​ക്കാ​യി ജോ​ബ് ഓ​റി​യ​ന്‍റേ​ഷ​ൻ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Saturday, December 9, 2023 10:42 AM IST
ഷക്കീബ് കൊളക്കാടൻ
റി​യാ​ദ്: റി​യാ​ദി​ലെ പ്ര​വാ​സി മ​ല​യാ​ളി വ​നി​ത​ക​ൾ​ക്കാ​യി വി​വി​ധ ജോ​ലി സാ​ധ്യ​ത​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്താ​നും മി​ക​ച്ച തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​നു​ള്ള പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നു​മാ​യി കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്‌​സ് ഫോ​റം റി​യാ​ദ് (കെ​ഇ​എ​ഫ്) "ഷീ ​ക​ണ​ക്ട്' എ​ന്ന പേ​രി​ൽ ജോ​ബ് ഓ​റി​യ​ന്‍റേ​ഷ​ൻ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

സി​ന്ധു മാ​ധ​വ​ൻ (സീ​നി​യ​ർ മാ​നേ​ജ​ർ ജേ​ക്ക​ബ്സ്), ഡോ. ​ആ​മി​ന സെ​റി​ൻ(​ദ​ല്ല ഹോ​സ്പി​റ്റ​ൽ), സം​ഗീ​ത അ​നൂ​പ് (അ​ൽ-​യാ​സ്മി​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ), ഷ​ബ്ന നേ​ച്ചി​യെ​ങ്ക​ൽ (അ​റ​ബ് ഇ​ൻ​വെ​സ്റ്റേ​ഴ്സ് ചോ​യ്സ് എം​ഡി) എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ അ​തി​ഥി​ക​ളാ​യെ​ത്തി.

തൊ​ഴി​ൽ അ​ന്വേ​ഷ​ക​രാ​യ വ​നി​ത​ക​ൾ​ക്കാ​യി സ്വ​ന്തം പ്രൊ​ഫൈ​ൽ ബ്രാ​ൻ​ഡ് ചെ​യ്ത് അ​തി​ലൂ​ടെ ജോ​ലി സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കേ​ണ്ട​തെ​ങ്ങ​നെ എ​ന്ന് സി​ന്ധു മാ​ധ​വ​ൻ വി​ശ​ദീ​ക​രി​ച്ചു. സൗ​ദി അ​റേ​ബ്യ​യി​ലെ വ​ള​ർ​ന്നു വ​രു​ന്ന മെ​ഡി​ക്ക​ൽ മേ​ഖ​ല​ക​ളി​ലെ സാ​ധ്യ​ത​ക​ളെ പ​റ്റി​യും പു​ത്ത​ൻ കോ​ഴ്സു​ക​ളെ പ​റ്റി​യും ആ​മി​ന വി​വ​രി​ച്ചു.




സം​ഗീ​ത അ​നൂ​പ് പ​രി​പാ​ടി​യി​ൽ അ​വ​രു​ടെ ജീ​വി​ത യാ​ത്ര​യും അ​ധ്യാ​പി​ക​യാ​യി സ​മ്പാ​ദി​ച്ച പ​രി​ച​യ​ങ്ങ​ളും പ​ങ്കു​വ​ച്ചു. വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​തി​ലും ജീ​വി​ത​ത്തി​ൽ ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലും അ​വ​സ​ര​ങ്ങ​ൾ തേ​ടാ​ൻ പ​ഠി​ക്ക​ണം എ​ന്നും വ്യ​ക്ത​മാ​ക്കി.

ഷ​ബ്‌​ന നേ​ച്ചി​യെ​ങ്കി​ൽ ത​ന്‍റെ ജീ​വി​ത-​ധാ​ര​ണാ യാ​ത്ര​യെ​ക്കു​റി​ച്ച് വി​വ​രി​ച്ചു. വി​ദ്യാ​ഭ്യാ​സം, ജോ​ലി മേ​ഖ​ല​ക​ൾ തു​ട​ങ്ങി​യ​വ​യെ കു​റി​ച്ചും അ​റ​ബ് ഇ​ന്‍​വെ​സ്റ്റേ​ഴ്‌​സ് ഗ്രൂ​പ്പി​ന്‍റെ എം​ഡി​യാ​യു​ള്ള അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​ച്ചു.

അ​ന​വ​ധി പ്ര​വാ​സി വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി വ​ള​രെ ഗു​ണ​ക​ര​മാ​യി​രു​ന്നു​വെ​ന്ന് പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പെ​ട്ടു. ഭാ​വി​യി​ൽ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ കൂ​ടു​ത​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ​ഇ​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.