അ​മേ​രി​ക്ക​യി​ൽ ചികിത്സ​യി​ലാ​യി​രു​ന്ന കു​വെെ​റ്റ് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Wednesday, December 6, 2023 4:40 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള പ​ഠ​ന യാ​ത്ര​ക്കി​ടെ ഹോ​ട്ട​ലി​ലെ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി മ​രി​ച്ചു. കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്‌​കൂ​ളി​ലെ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി സ​ഹാ​യ ജെ​ബാ​സ് പ്ര​ജോ​പ്(18) ആ​ണ് മ​രി​ച്ച​ത്.

ഫ്ലോ​റി​ഡ​യി​ലെ ഒ​ർ​ലാ​ൻ​ഡോ​യി​ൽ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ലെ നീ​ന്ത​ൽ​ക്കു​ള​ത്തി​ലാ​ണ് കു​ട്ടി വീ​ണ​ത്. ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച നാ​സ​യി​ലേ​ക്കു​ള്ള പ​ഠ​ന​യാ​ത്ര​യ്ക്കി​ടെ​യാ​ണ് സം​ഭ​വം.


ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണ് സ​ഹാ​യ ജെ​ബാ​സ് പ്ര​ജോ​പ്. പി​താ​വ് സ​ഹാ​യ തോ​മ​സ് രൂ​പ​ൻ ഖ​റാ​ഫി ക​ൺ​സ്ട്ര​ക്‌​ഷ​നി​ലും അ​മ്മ വ​നി​താ വി​ൻ​സി ടാ​ലി ഗ്രൂ​പ്പി​ലും ജോ​ലി ചെ​യ്യു​ന്നു.