റിയാദ്: സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് കിഴക്കൻ സൗദിയിലെ ജുബൈലിൽ മൂന്നു വിദ്യാർഥിനികൾ മരിച്ചു. കാർ ഡ്രൈവർക്കു ഗുരുതര പരിക്കേറ്റു.
ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽമത്റഫിയ ഡിസ്ട്രിക്ടിലാണ് അപകടം സംഭവിച്ചത്. വിദ്യാർഥിനികൾ സഞ്ചരിച്ചിരുന്ന കാറും റോയൽ കമ്മീഷൻ സ്കൂൾ ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മരിച്ച വിദ്യാർഥിനികൾ അവരുടെ സഹോദരനോടൊപ്പം സ്വകാര്യവാഹനത്തിൽ പോകുകയായിരുന്നു. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.