ല​ണ്ട​ന്‍ ഹീ​ത്രു എ​യ​ർ​പോ​ർ​ട്ടി​ന്‍റെ ഓ​ഹ​രി​ക​ള്‍ വാ​ങ്ങാ​ൻ സൗ​ദി
Thursday, November 30, 2023 12:10 PM IST
റി​യാ​ദ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്നാ​യ ല​ണ്ട​ന്‍ ഹീ​ത്രു എ​യ​ർ​പോ​ർ​ട്ടി​ന്‍റെ 10 ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ സ്വ​ന്ത​മാ​ക്കാ​നൊ​രു​ങ്ങി സൗ​ദി അ​റേ​ബ്യ.

സൗ​ദി പ​ബ്ലി​ക് ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് ഫ​ണ്ടും സ്പാ​നി​ഷ് പ​ശ്ചാ​ത്ത​ല വി​ക​സ​ന ഭീ​മ​നാ​യ ഫെ​റോ​വി​യ​ല്‍ ക​മ്പ​നി​യും ഇ​തു​സം​ബ​ന്ധി​ച്ച ക​രാ​ര്‍ ഒ​പ്പു​വ​ച്ചു. ക​രാ​റ​നു​സ​രി​ച്ച് ഹീ​ത്രു എ​യ​ര്‍​പോ​ര്‍​ട്ട് ഹോ​ള്‍​ഡിം​ഗി​സി​ന്‍റെ ഹോ​ള്‍​ഡിം​ഗ് സ്ഥാ​പ​ന​മാ​യ എ​ഫ്ജി​പി ടോ​പ്‌​കോ​യു​ടെ ഓ​ഹ​രി​ക​ള്‍ പി​ഐ​എ​ഫ് സ്വ​ന്ത​മാ​ക്കും.

10 ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ 300 കോ​ടി ഡോ​ള​റി​നാ​ണ് സൗ​ദി​ക്ക് വി​ല്‍​ക്കു​ന്ന​തെ​ന്ന് 2006 മു​ത​ല്‍ ഹീ​ത്രു എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മു​ള്ള ഫെ​റോ​വി​യ​ല്‍ പ​റ​ഞ്ഞു. ഓ​ഹ​രി ഇ​ട​പാ​ട് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ അ​നു​മ​തി ല​ഭി​ക്കേ​ണ്ട​തു​ണ്ട്.


ഖ​ത്ത​ര്‍ ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി​ക്കും സി​ങ്ക​പ്പു​ര്‍ സോ​വ​റീ​ന്‍ വെ​ല്‍​ത്ത് ഫ​ണ്ടി​നും ഓ​സ്‌​ട്രേ​ലി​യ​ന്‍ റി​ട്ട​യ​ര്‍​മെ​ന്‍റ് ട്ര​സ്റ്റി​നും ചൈ​ന ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​നും എ​ഫ്ജി​പി ടോ​പ്‌​കൊ​യി​ല്‍ ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മു​ണ്ട്.