ഖ​ല​മു​ൽ ഇ​സ്‌​ലാം ബാ​വ മു​സ്‌​ലി​യാ​ർ​ക്ക് മ​ക്ക​യി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം
Friday, November 24, 2023 2:39 PM IST
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​ൻ മ​ക്ക​യി​ലെ​ത്തി​യ ഗ്ര​ന്ഥ​കാ​ര​നും വാ​ഗ്മി​യും സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗ​വും കോ​ട​മ്പു​ഴ ദാ​റു​ൽ മ​ആ​രി​ഫ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​ബ്ദു​റ​ഹ്മാ​ൻ ബാ​വ അ​ൽ മ​ലൈ​ബാ​രി എ​ന്ന തൂ​ലി​കാ നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന കോ​ട​മ്പു​ഴ ബാ​വ മു​സ്‌​ലി​യാ​ർ​ക്ക് മ​ക്ക ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ​സി​എ​ഫ്) പ്രൗ​ഢ ഗം​ഭീ​ര സ്വീ​ക​ര​ണം ന​ൽ​കി.

സ്കൂ​ൾ, മ​ദ്ര​സ പാ​ഠ പു​സ്ത​ക​ങ്ങ​ൾ കൂ​ടാ​തെ 91 അ​റ​ബി ഗ്ര​ന്ഥ​ങ്ങ​ളും 35 മ​ല​യാ​ള ഗ്ര​ന്ഥ​ങ്ങ​ളും ര​ചി​ച്ച ബാ​വ മു​സ്‌​ലി​യാ​ർ ര​ചി​ച്ചി‌​ട്ടു​ണ്ട്. ഇ​ങ്ങ​നെ ഒ​രു മ​ഹാ മ​നീ​ഷി​യെ സ്വീ​ക​രി​ക്കാ​നാ​യ​ത് വ​ലി​യ കാ​ര്യ​മാ​ണെ​ന്ന് സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു.


ദാ​റു​ൽ മ​ആ​രി​ഫ് അ​ധ്യാ​പ​ക​ൻ അ​ബ്ദു​ൽ ക​രീം അ​ബ്ദു​റ​ഹ്മാ​ൻ ശാ​മി​ൽ ഇ​ർ​ഫാ​നി സം​ഗ​മം ഉ​ൽ​ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്‍റ് ഷാ​ഫി ബാ​ഖ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​മാ​ൽ ക​ക്കാ​ട്, ഷാ​ഫി നൂ​റാ​നി, ബ​ഷീ​ർ സ​ഖാ​ഫി, സ​ഈ​ദ് സ​ഖാ​ഫി, സു​ഹൈ​ർ കോ​ത​മം​ഗ​ലം, മു​ഹ​മ്മ​ദ​ലി കാ​ട്ടി​പ്പാ​റ, അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി, മു​ഹ​മ്മ​ദ്‌ സ​അ​ദി സം​ബ​ന്ധി​ച്ചു. സെ​ക്ര​ട്ട​റി റ​ഷീ​ദ് അ​സ്ഹ​രി സ്വാ​ഗ​ത​വും സ​ൽ​മാ​ൻ വെ​ങ്ങ​ളം ന​ന്ദി​യും പ​റ​ഞ്ഞു.