റാ​സ​ല്‍​ഖൈ​മ - കോ​ഴി​ക്കോ​ട് സ​ർ​വീ​സ് ആ​രം​ഭി​ച്ച് എ​യ​ര്‍ അ​റേ​ബ്യ
Thursday, November 23, 2023 4:55 PM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
റാ​സ​ൽ​ഖൈ​മ: റാ​സ​ല്‍​ഖൈ​മ - കോ​ഴി​ക്കോ​ട് സ​ർ​വീ​സ് ആ​രം​ഭി​ച്ച് ബ​ജ​റ്റ് വി​മാ​ന സ​ർ​വീ​സാ​യ എ​യ​ർ അ​റേ​ബ്യ. ബു​ധ​ൻ, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് വി​മാ​ന സ​ർ​വീ​സ്.

ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ യു​എ​ഇ സ​മ​യം ഉ​ച്ച​യ്ക്ക് 2.55ന് ​റാ​സ​ൽ​ഖൈ​മ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന എ 320 ​വി​മാ​നം ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 8.10ന് ​കോ​ഴി​ക്കോ​ട്ടെ​ത്തും.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി 8.50 ന് ​കോ​ഴി​ക്കോ​ട് നി​ന്ന് പു​റ​പ്പെ​ടു​ന്ന മ​ട​ക്ക വി​മാ​നം 11.25ന് ​റാ​സ​ൽ​ഖൈ​മ​യി​ലെ​ത്തും. ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 10.55ന് ​റാ​സ​ല്‍​ഖൈ​മ​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കുന്നേരം ​4.10ന് ​കോ​ഴി​ക്കോ​ട്ടെ​ത്തും.

വെ​ള്ളി​യാ​ഴ്ച കോ​ഴി​ക്കോ​ട് നി​ന്ന് വൈകുന്നേരം 4.50ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം 7.25ന് ​റാ​സ​ൽ​ഖൈ​മ​യി​ലെ​ത്തും.