യുഎഇയിലെ അടുത്ത വര്‍ഷത്തെ പൊതു അവധികള്‍ പ്രഖ്യാപിച്ചു
Thursday, November 23, 2023 11:57 AM IST
അ​ബു​ദാ​ബി: രാജ്യത്തെ അ​ടു​ത്ത വ​ര്‍​ഷ​ത്തെ പൊ​തു അ​വ​ധി​ക​ളു​ടെ ഔ​ദ്യോ​ഗി​ക ക​ല​ണ്ട​റി​ന് അം​ഗീ​കാ​രം ന​ല്‍​കി യു​എ​ഇ മ​ന്ത്രി​സ​ഭ. അ​വ​ധി ദി​ന​ങ്ങ​ള്‍ പൊ​തു​മേ​ഖ​ല​യ്ക്കും സ്വ​കാ​ര്യ മേ​ഖ​ല​യ്ക്കും ഒ​രു​പോ​ലെ​യാ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

13 പൊ​തു അ​വ​ധി​ക​ളാ​ണ് 2024ല്‍ ​യു​എ​ഇ നി​വാ​സി​ക​ള്‍​ക്കു​ള്ള​ത്. ഒ​രു വ​ര്‍​ഷം ഇ​വി​ട​ത്തെ ജീ​വ​ന​ക്കാ​ര്‍​ക്ക് എ​ടു​ക്കാ​വു​ന്ന 30 അ​വ​ധി​ക​ള്‍​ക്ക് പു​റ​മേ​യാ​ണി​ത്. റ​ബീ​ഉ​ല്‍ അ​വ്വ​ല്‍ 12ന് ​ന​ബി​ദി​ന​ത്തി​ലും ഡി​സം​ബ​ര്‍ ര​ണ്ടി​ന് യു​എ​ഇ ദേ​ശീ​യ ദി​ന​ത്തി​നും അ​വ​ധി​യാ​ണ്.


ഹി​ജ്‌​റ മാ​സം അ​ടി​സ്ഥാ​ന​മാ​ക്കു​ന്ന അ​വ​ധി​ദി​ന​ങ്ങ​ള്‍ മാ​സ​പ്പി​റ​വി അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് തീ​രു​മാ​നി​ക്കു​ക. ചി​ല​ത് ഹി​ജ്‌​റ ഇ​സ്‌​ലാ​മി​ക് ക​ല​ണ്ട​ര്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ്.

പു​തു​വ​ത്സ​ര ദി​ന​ത്തി​ല്‍ യു​എ​ഇ​യി​ല്‍ പൊ​തു അ​വ​ധി​യാ​ണ്. റ​മ​ദാ​ന്‍ 29 മു​ത​ല്‍ ശ​വ്വാ​ല്‍ മൂ​ന്ന് വ​രെ മൂ​ന്ന് ദി​വ​സ​മാ​യി​രി​ക്കും ചെ​റി​യ പെ​രു​ന്നാ​ളി​ന് അ​വ​ധി കി​ട്ടു​ക.

ദു​ല്‍​ഹ​ജ്ജ് ഒ​മ്പ​തി​ന് അ​റ​ഫാ ദി​നം മു​ത​ല്‍ ദു​ല്‍​ഹ​ജ്ജ് 10 മു​ത​ല്‍ 12 വ​രെ ബ​ലി​പെ​രു​ന്നാ​ള്‍ അ​വ​ധി​യാ​ണ്.