മസ്കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയതിന് ഏഷ്യൻ പൗരത്വമുള്ള രണ്ടു പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. 84 കിലോഗ്രാം ഹാഷിഷും 19 കിലോഗ്രാം ക്രിസ്റ്റൽ മെത്തും കടത്തിയതിനാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം ഒമാനിലെ ദോഫാറിൽ വൻ മയക്കുമരുന്ന് വേട്ട നടത്തിയിരുന്നു. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്നു പേരെയാണ് അന്നു കോസ്റ്റ് ഗാർഡ് പോലീസ് പിടികൂടിയത്.