മാ​ട്ടൂ​ൽ സൂ​പ്പ​ർ ലീ​ഗ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Sunday, November 19, 2023 3:20 PM IST
അ​നി​ല്‍ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ട്ടൂ​ൽ കെ​എം​സി​സി ഡി​സം​ബ​ർ ര​ണ്ടി​ന് ഹു​ദാ​യി​രി​യാ​ത്ത് സ്പോ​ർ​ട്സ് ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ട്ടൂ​ൽ സൂ​പ്പ​ർ ലീ​ഗ് ആ​റാം സീ​സ​ൺ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

അ​ഹ​ല്യ എ​ക്സ്ചേ​ഞ്ച് ബാ​ങ്കിം​ഗ് മാ​നേ​ജ​ർ മു​ഹ​മ്മ​ദ് മ​റു​ഗൂ​ബ്, ഡെ​പ്യു​ട്ടി ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ ഷാ​നി​ഷ് കൊ​ല്ലാ​റ, ബ്രാ​ഞ്ച് മാ​നേ​ജ​ർ രാ​ജ​ശേ​ഖ​ർ, അ​സി​സ്റ്റ​ൻ​ഡ് ബ്രാ​ഞ്ച് മാ​നേ​ജ​ർ മും​താ​സ് മൊ​യ്‌​തീ​ൻ ഷാ, ​കെ​എം​സി​സി സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​സ​ഫ്.സി.എ​ച്ച് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​ഹ​ല്യ എ​ക്സ്ചേ​ഞ്ച് കോ​ർ​പ​റേ​റ്റ് ഓ​ഫീ​സി​ൽ വ​ച്ച് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.


ച​ട​ങ്ങി​ൽ ക​ല്യാ​ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ സി.​എം.​കെ, മാ​ട്ടൂ​ൽ കെ​എം​സി​സി പ്ര​സി​ഡ​ന്‍റ ആ​രി​ഫ് .കെ.​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം.​വി. ഫ​ത്താ​ഹ്, സാ​ഹി​ർ എ.​കെ, ഷ​ഫീ​ഖ് കെ.​പി, റ​ഹീം സി.​എം.​കെ, ആ​ഷി​ക് ഇ.​കെ.​പി, ഹാ​ഷിം ച​ള്ള​ക​ര, നൗ​ഷാ​ദ്.​കെ, സാ​ദി​ഖ് തെ​ക്കു​മ്പാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

യുഎയി​ലെ 12 പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ടൂർണ​മെ​ന്‍റി​ൽ നാ​ഷ​ണ​ൽ ഡേ ​ആ​ഘോ​ഷ​വും മാ​ട്ടൂ​ൽ കെ​എം​സി​സി കോ​ൽ​ക്ക​ളി ടീ​മി​ന്‍റ അ​ര​ങ്ങേ​റ്റ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.