മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം സ്മാ​ര​ക പു​ര​സ്കാ​രം; കൃ​തി​ക​ൾ ക്ഷ​ണി​ച്ചു
Sunday, November 19, 2023 11:07 AM IST
മ​സ്ക​റ്റ്: പ്ര​വാ​സി സം​സ്കൃ​തി മ​സ്ക​റ്റ് ചാ​പ്റ്റ​റി​ന്‍റെ 2023ലെ ​മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് സ്മാ​ര​ക പു​ര​സ്കാ​ര​ത്തി​ന് സാ​ഹി​ത്യ കൃ​തി​ക​ൾ ക്ഷ​ണി​ക്കു​ന്നു.

2022 ജ​നു​വ​രി ഒ​ന്ന് മു​ത​ൽ 2023 ഡി​സം​ബ​ർ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഒ​ന്നാം പ​തി​പ്പാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച മൗ​ലി​ക കൃ​തി​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. വി​വ​ർ​ത്ത​ന​ങ്ങ​ളോ അ​നു​ക​ര​ണ​ങ്ങ​ളോ സ്വീ​കാ​ര്യ​മ​ല്ല.

ക​വി​ത, നോ​വ​ൽ, ചെ​റു​ക​ഥ, ച​രി​ത്രം, തു​ട​ങ്ങി​യ​വ​യി​ലെ മി​ക​ച്ച കൃ​തി​ക്കാ​ണ് ഈ ​വ​ർ​ഷം പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്.


പു​ര​സ്കാ​രം പ​രി​ഗ​ണി​ക്കു​ന്ന​തി​നു​ള്ള കൃ​തി​ക​ളു​ടെ ര​ണ്ടു കോ​പ്പി​ക​ൾ വീ​തം ലാ​ൽ​ജി ജോ​ർ​ജ്, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ, വെ​ണ്ണി​ക്കു​ളം പിഒ 689544 പ​ത്ത​നം​തി​ട്ട (ഫോൺ 0091 9567960329) എ​ന്ന വി​ലാ​സ​ത്തി​ൽ 2023 ഡി​സം​ബ​ർ 25ന് മുന്പായി അ​യ​ക്കേ​ണ്ട​താ​ണെ​ന്ന് പ്ര​വാ​സി സം​സ്കൃ​തി ക​ൺ​വീ​ന​ർ ബി​ജു ജേ​ക്ക​ബ് കൈ​താ​രം അ​റി​യി​ച്ചു.